കാർബോറാണ്ടം കെഎസ്ഇബിക്ക് തന്നെ വൈദ്യുതി മറിച്ചു നൽകി; മണിയാർ ജലവൈദ്യുതി പദ്ധതിയിൽ കരാർ ലംഘനം

പത്തനംതിട്ട: മണിയാർ ജലവൈദ്യുതി പദ്ധതി ഏറ്റെടുത്ത കാർബോറാണ്ടം കമ്പനി കെ.എസ്.ഇ.ബിയുടെ വൈദ്യുതി കെ.എസ്.ഇ.ബിക്ക് തന്നെ മറിച്ച്‌ നല്‍കി കരാർ ലംഘിച്ചതിൻറെ രേഖകള്‍ പുറത്ത്. ജലവൈദ്യുത പദ്ധതിയുടെ വൈദ്യുതി ഉപയോഗിക്കുന്നതിന് പകരം കമ്പനിക്കാവശ്യമായ വൈദ്യുതി പുറത്തുനിന്ന് വാങ്ങുകയും ബാക്കിവന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുതി തിരികെ കെ.എസ്.ഇ.ബിക്ക് നല്‍കി കരാർ പ്രകാരം പണം കൈപറ്റുകയും ചെയ്തു. മണിയാർ പദ്ധതിയുടെ കരാ൪ കാർബോറാണ്ടത്തിന് തന്നെ നീട്ടി നല്‍കാനുള്ള നീക്കം സർക്കാർ തലത്തില്‍ സജീവമായിരിക്കേയാണ് കരാർ ലംഘന രേഖയും പുറത്തു വരുന്നത്.

Advertisements

പകല്‍ സമയം വിലക്കുറവില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വൈദ്യുതി വാങ്ങും. ഇത് കമ്പനി ആവശ്യത്തിന് ഉപയോഗിക്കും. ബാക്കിവന്ന ഉല്‍പാദിപ്പിച്ച കെഎസ്‌ഇബി വൈദ്യുതി യൂണിറ്റിന് അധിക വിലയ്ക്ക് കെഎസ്‌ഇബിക്ക് തന്നെ തിരികെ നല്‍കും. കരാർ ലംഘിച്ചുള്ള ലാഭം കൊയ്യലായിരുന്നു കാർബോറാണ്ടത്തിൻറേത്. വൈദ്യുതി ബോർഡ് പോലും ഈ തട്ടിപ്പ് തിരിച്ചറിഞ്ഞത് കരാർ അവസാനിക്കാൻ വർഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ 2022ലാണ്. കാർബോറാണ്ടം കമ്പനിക്ക് വൈദ്യുതി ബോർഡ് രണ്ടു തവണ മുന്നറിയിപ്പും നല്‍കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെഗുലേറ്ററി കമ്മിഷനും ഇക്കാര്യത്തില്‍ കമ്പനിയോട് വിശദീകരണം തേടിയിരുന്നു. കാർബോറാണ്ടത്തിൻറെ കരാർ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്തുവന്നിരുന്നു. വൈദ്യുതി മറിച്ചുവിറ്റ് കാലങ്ങളായി കമ്പനി ലക്ഷങ്ങള്‍ ലാഭം കൊയ്തുവെന്നാണ് പ്രതിപക്ഷത്തിൻറെയും ആരോപണം. കെഎസ്‌ഇബി വൈദ്യുതി പൂർണമായും ഉപയോഗിക്കണമെന്നും ഇതിനുശേഷം പുറം വൈദ്യുതി വാങ്ങാമെന്നുമാണ് കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയർ കാർബോറാണ്ടത്തിന് നല്‍കിയ നിർദേശം.

പുറം വൈദ്യുതിയെ ആശ്രയിക്കാൻ കമ്പനിക്ക് അനുമതിയുളളത് വൈദ്യുതി ക്ഷാമമുള്ള മാസങ്ങളില്‍ മാത്രമാണ്. ഇക്കാര്യം 2021 ഓഗസ്റ്റ് 28ന് റഗുലേറ്ററി കമീഷനും കാർബോറാണ്ടത്തോട് നിർദേശിച്ചിരുന്നു. എന്നാല്‍ ഇതിന്റെയെല്ലാം ലംഘനമാണ് നടന്നതെന്ന് കെഎസ്‌ഇബി രേഖകളില്‍ തന്നെ വ്യക്തം. ഈ മാസം 30 ന് മണിയാർ പദ്ധതി തിരിച്ചേല്‍പിക്കണമെന്നാണ് വ്യവസ്ഥ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.