പ്രണയം വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയതാരം മഞ്‍ജിമ മോഹൻ. തമിഴ് നടൻ ഗൗതം കാർത്തിക്കുമൊത്തുള്ള ഫോട്ടോകൾ പങ്കുവെച്ചാണ് മഞ്‍ജിമ മോഹൻ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിൽ എല്ലാം നഷ്‍ടപ്പെട്ട അവസ്ഥയിൽ കാവൽ മാലാഖയായി വന്ന ആളാണ് ഗൗതമെന്ന് മഞ്‍ജിമ മോഹൻ പറയുന്നു. മഞ്‍ജിമ മോഹനുമായി പ്രണയത്തിലാണ് എന്ന് ഗൗതം കാർത്തികും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിട്ടുണ്ട്.
ഞാൻ എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഗൗതം കാർത്തിക് സഹായിച്ചു. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്‍ചപ്പാട് മാറ്റി എന്നും മഞ്‍ജിമ മോഹൻ എഴുതിയിരിക്കുന്നത്. മീര നന്ദൻ, സംയുക്ത മേനോൻ, ജീവ, ആരതി തുടങ്ങി ഒട്ടേറെ താരങ്ങൾ മഞ്ജിമ മോഹന് ആശംസകളുമായി എത്തിയിട്ടുണ്ട്. സുഹൃത്തുക്കളായതിന ശേഷം അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്നാണ് ഗൗതം കാർത്തിക് എഴുതിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാലതാരമായി വന്ന് നായികയായി വളർന്ന നടിയാണ് മഞ്‍ജിമ മോഹൻ. ‘കളിയൂഞ്ഞാൽ’ എന്ന സിനിമയിൽ തുടക്കം. തുടർന്നങ്ങോട്ട് ഒട്ടേറെ സിനിമകളിൽ ബാലതാരമായി. ‘ഒരു വടക്കൻ സെൽഫി’ എന്ന സിനിമയിലൂടെ നായികയായ മഞ്‍ജിമ തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന വേഷത്തിലെത്തി. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്‍ജിമ മോഹൻ. ഗണിതശാസ്‍ത്രത്തിൽ മഞ്‍ജിമ മോഹൻ ബിരുദം നേടിയിട്ടുണ്ട്. ‘എഫ്‍ഐആർ’ എന്ന ചിത്രമാണ് മഞ്‍ജിമ മോഹൻ അഭിനയിച്ചതിൽ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.
നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം. മണിരത്നം സംവിധാനം ചെയ്‍ത ‘കടലി’ലൂടെയാണ് ഗൗതം കാർത്തിക് നായകനായത്. എ മുരുഗദോസ് നിർമിക്കുന്ന ‘ഓഗസ്റ്റ് 16,1947’ ആണ് ഗൗതം കാർത്തിന്റെ പുതിയ സിനിമ. ചിമ്പു നായകനാകുന്ന ചിത്രം ‘പത്ത് തല’യിലും ഗൗതം കാർത്തിക് അഭിനയിക്കുന്നുണ്ട്.