കോട്ടയം : മഞ്ജു വാര്യരും സൗബിനും അടക്കമുള്ളവർ എതിർത്തു നിന്നിട്ടും തകർത്തോടിയ വെള്ളരിക്കാപ്പട്ടണമാണ് ഇന്ന് കോട്ടയത്തെ ചർച്ചാവിഷയം. കോട്ടയത്ത് ഒരുകൂട്ടം സിനിമ പ്രേമികൾ ചേർന്നാണ് ചെറിയ ചിത്രമായ വെള്ളരിക്ക പട്ടണം തീയറ്ററിൽ എത്തിക്കുന്നത്. വൻ ബജറ്റ് ചിത്രത്തോട് പോരാടി ചിത്രത്തിന്റെ പേര് തിരുത്തി എന്ന പെരുമയുമായാണ് വെള്ളരിക്ക പട്ടണം കോട്ടയത്ത് വീണ്ടും തീയറ്ററുകളിൽ എത്തുന്നത്.
വളരെയേറെ ദുരിതങ്ങൾ താണ്ടി സിനിമ റിലീസിനെത്തിയപ്പോഴാണ് ഇതേ പേരിൽ ഷൂട്ടിങ്ങ് തുടങ്ങിയ മഞ്ജുവാര്യർ, സൗബിൻ നായികാ നായകന്മാരായ വൻ ബഡ്ജറ്റ് സിനിമ എത്തുന്നത്. ആ ചിത്രത്തിന്റെ ആളുകൾ ഈ സിനിമ റിലീസിങ് നടത്തിക്കില്ല എന്ന് ഭീക്ഷണിയുയർത്തി, ഒടി ടി റിലീസിന് ശ്രമിക്കുമ്പോൾ ഇതേ പേരിൽ മറ്റൊരു സിനിമ വന്നിരിക്കുന്നു എന്നാണ് അവരുടെ മറുപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുകൊണ്ട് ഞങ്ങൾ തീയറ്റർ റിലീസിനായി ശ്രമങ്ങൾ തുടങ്ങി. ഏപ്രിൽ മാസം മുതൽ റിലീസിങ് ഡേറ്റ് മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ സ്വന്തമായി വിതരണം ഏറ്റെടുത്തു. വെള്ളരിക്കാപ്പട്ടണം സിനിമ സെപ്റ്റംബർ 23 ന് റിലീസ് ചെയ്തു. 30 ൽ കൂടുതൽ തീയേറ്ററുകൾ ആദ്യം ഡേറ്റ് നൽകിയെങ്കിലും റിലീസിങ് ദിവസമായപ്പോ ഴേക്കും അതിൽ കുറച്ച് തീയേറ്ററുകൾ സംശയാത്മകമായി പിൻവലിഞ്ഞു. അന്നത്തെ ദിവസത്തെ ഹർത്താലും സിനിമയെ ബാധിച്ചു. എന്തായാലും സിനിമ റിലീസ് നടത്തി. ഒരാഴ്ച ഓടിയതും രണ്ടാഴ്ച ഓടിയതുമായ 20 തീയേറ്ററുകളും, കൊല്ലം ജില്ലയിലെ പുനലൂരടക്കം 34 ദിവസംവരെ തുടർച്ചയായി ഷോ നടന്ന തീയേറ്ററുകൾ കേരളത്തിൽ പലയിടത്തുമുണ്ട്. അതുകൊണ്ട് തന്നെ വെള്ളരിക്കാപ്പട്ടണം എന്ന ഈ സിനിമ കേരള ത്തിൽ റിലീസ് ചെയ്യാത്ത നഗരങ്ങളിൽ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചു. അങ്ങനെയൊരു തീരുമാനത്തിൽ കോട്ടയത്താണ് ആദ്യം സിനിമ എത്തുന്നത്. സിനിമയിലെ നായകൻ ടോണി സിജിമോന്റെ സ്വന്തം നാടുമാണ് കോട്ടയം.
ജോർജ്ജ് കരിത്രയുടെ ചെറുമകനായ ടോണി മാന്നാനം സ്വദേശിയാണ്. സിനിമയെ കച്ചവടമാക്കി മാത്രം കാണുന്ന സിനിമാ ലോകത്ത് കഴിവുള്ളവർ വരണം, ‘പണത്തിന്റെയും പ്രതാപത്തിന്റെയും ഹുങ്കുമായി വരുന്നവരാൽ ഞങ്ങളെപ്പോലെ ആരും പിൻതള്ളപ്പെടരുത് അവർക്കും ഒരു ഇരിപ്പിടം ഉണ്ടാകണം എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
മാലി മൂവിസിന്റെയും കേരള കലാവേദിയുടെ അംഗങ്ങളുടെയും സഹകരണത്തോ ടെയാണ് വെള്ളരിക്കാപ്പട്ടണം സിനിമ കോട്ടയത്ത് റിലീസ് ചെയ്യുന്നത്. മനീഷ് കുറുപ്പാണ് ചിത്രത്തിന്റെ സംവിധായകൻ. മംഗലശേരി മൂവീസിന്റെ ബാനറിൽ മോഹൻ കെ കുറുപ്പാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. മാലി മൂവീസിനു വേണ്ടി സിബി കുര്യൻ ആണ് സിനിമ കോട്ടയത്ത് വിതരണം ചെയ്യുന്നത്.