മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവു തെളിയിച്ചിട്ടുള്ള താരമാണ് മഞ്ജു പത്രോസ്. യൂട്യൂബ് ചാനലിലൂടെയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും താരം തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. മഞ്ജുവിന്റെ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്. ബിഗ് ബോസ് തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് മഞ്ജു അഭിമുഖത്തിൽ പറയുന്നത്.
ബിഗ്ബോസിനു ശേഷം പുറത്തിറങ്ങിയ മഞ്ജുവിനെതിരെ വലിയ തോതിൽ സൈബർ ബുള്ളിയിങ്ങ് നടന്നിരുന്നു. തന്നെ അധിക്ഷേപിച്ചയാൾക്കെതിരെ നടി നിയമപരമായി തന്നെ മുന്നോട്ട് പോകുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചും താരം പ്രതികരിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”ഞാൻ സൂപ്പർസ്റ്റാർ ആണ്, അനീതിക്കെതിരെ പ്രതികരിച്ചു എന്നൊക്കെ വിചാരിച്ചാണ് ബിഗ് ബോസിൽ നിന്നും പുറത്തു വരുന്നത്. ഫോണൊന്നും കയ്യിൽ ഇല്ലല്ലോ. പുറത്തു നടക്കുന്നത് ഇതൊക്കെയാണെന്ന് അറിയുന്നില്ല. പുറത്തിറങ്ങിയ ശേഷം ആദ്യം വിളിച്ചത് എന്റെ മോനെയാണ്. അമ്മ, കുറച്ചു നാളത്തേക്ക് യൂട്യൂബ് നോക്കണ്ട എന്നാണ് അവൻ എന്നോട് പറഞ്ഞത്”, ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ മഞ്ജു പത്രോസ് പറഞ്ഞു.
”സൈബർ ആക്രമണങ്ങൾ ഞാൻ അത്ര എളുപ്പത്തിലൊന്നുമല്ല തരണം ചെയ്തത്, മരിച്ച് പോയാലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്. ഞാൻ മാത്രമല്ല എന്റെ മകൻ, മാതാപിതാക്കൾ, എന്നോട് ഏറ്റവും അടുത്തു നിൽക്കുന്ന ആളുകൾ നോക്കി ആളുകൾ പരിഹസിച്ച് ചിരിക്കുകയാണ്. എന്റെ മകളെ എനിക്കറിയാം എന്ന് അമ്മച്ചി പറയും, പക്ഷേ വീട്ടിലിരുന്ന് അമ്മച്ചി വിഷമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇതൊക്കെ കണ്ടിട്ടാണ് കേസ് കൊടുക്കാൻ തീരുമാനിച്ചതെന്നും മഞ്‍ജു പത്രോസ് വ്യക്തമാക്കുന്നു.
കേസിൽ അയാൾ ശിക്ഷിക്കപ്പെടുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ എനിക്കയാളെ കോടതിയിൽ കൊണ്ട് നിർത്താൻ സാധിച്ചല്ലോ. അതുമതി. അയാൾ പോലീസ് സ്റ്റേഷനിൽ വെച്ച് എന്റെ കാലൊക്കെ പിടിച്ചിരുന്നു. പക്ഷെ എന്റെ മനസ് അലിഞ്ഞില്ല. ഞാൻ അനുഭവിച്ച വേദന അയാൾ മനസിലാകണം”,- മഞ്ജു പത്രോസ് ചൂണ്ടിക്കാട്ടുന്നു.