“എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ? അതെനിക്ക് മറക്കാൻ പറ്റുമോ?എനിക്കും സുജിത്തിനും മനസമധാനം തരുന്ന തീരുമാനമായിരുന്നു അത്” ; മഞ്ജു പിള്ള

മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട കലാകാരിയാണ് മഞ്ജു പിള്ള. അടുത്തിടെയാണ് മഞ്ജു പിള്ളയും സുജിത്ത് വാസുദേവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത പുറത്തുവന്നത്. ലൂസിഫര്‍, എമ്പുരാന്‍ തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹകനും ജയിംസ് ആൻഡ് ആലീസ് എന്ന ചിത്രത്തിന്റെ സംവിധായകനുമാണ് സുജിത്ത് വാസുദേവ്. 

Advertisements

മഞ്ജുവുമായുള്ള വിവാഹമോചനത്തെക്കുറിച്ച് അടുത്തിടെ സുജിത്ത് ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. അക്കാര്യത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഞ്ജുവും. മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. പലരും താൻ പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കും എന്നതുകൊണ്ടാണ് വിവാഹമോചനത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്തതെന്ന് മഞ്ജു പിള്ള അഭിമുഖത്തിൽ പറയുന്നു. ”അഭിമുഖങ്ങൾ കുറച്ചു നാളത്തേക്ക് വേണ്ട എന്ന് വച്ചിരിക്കുകയായിരുന്നു. സത്യം പറയാൻ മടിയായത് കൊണ്ടല്ല. സത്യങ്ങൾ ആരും അതുപോലെ എടുക്കാത്തത് കൊണ്ടാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിവാദങ്ങൾ മാത്രമേ ചില ആളുകൾ ആഗ്രഹിക്കുന്നുള്ളൂ. ഈയടുത്ത് ഇതേക്കുറിച്ച് സുജിത്തിനോട് ഒരു അഭിമുഖത്തിൽ ചോദിച്ച ചില കാര്യങ്ങൾ വളരെ ബാലിശമായി തോന്നി. ഇത്തരം കാര്യങ്ങൾ ചോദിക്കുമ്പോൾ അവരും മനുഷ്യർ ആണെന്ന് ഓർക്കണം. അവർക്കും വേദനകളും പ്രയാസങ്ങളും ഉണ്ടെന്ന് മനസിലാക്കണം”, മഞ്ജു പിള്ള പറഞ്ഞു.

”ഇപ്പോഴും ഞങ്ങൾ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നു. കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങളും അങ്ങനെ തന്നെ തോന്നുന്നു. സുജിത്തിന്റെ അച്ഛനും അമ്മയുമായും നല്ല ബന്ധമുണ്ട്. ഈയടുത്ത് സുജിത്തിന്റെ ഫ്ളാറ്റിൽ പോയാണ് അവരെ കണ്ടത്. എന്റെ അച്ഛനും അമ്മക്കും വയ്യാതായപ്പോൾ സുജിത്ത് വന്നിരുന്നു.

എന്തൊക്കെ പറഞ്ഞാലും എന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലേ അദ്ദേഹം? അതെനിക്ക് മറക്കാൻ പറ്റുമോ? അദ്ദേഹത്തിനും എനിക്കും സുജിത്തിനും മനസമധാനം തരുന്ന തീരുമാനമായിരുന്നു അത്. നാളെ ഒരിടത്ത് വെച്ച് കാണുമ്പോള്‍ ചിരിച്ച് ഷേക്ക് ഹാന്‍ഡ് കൊടുത്തിട്ട് കെട്ടിപിടിക്കാന്‍ പറ്റണം എന്നതായിരുന്നു എന്റെ ആഗ്രഹം, അതിന് പറ്റുന്നുണ്ട്”, മഞ്ജു പിള്ള കൂട്ടിച്ചേർത്തു.

Hot Topics

Related Articles