കൊച്ചി : സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടി മഞ്ജു വാര്യരുടെ പരാതിയിലാണ് സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസിൻ്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.
എറണാകുളം സിറ്റി കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി മഞ്ജു വാര്യർ പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മഞ്ജു വാര്യരുടെ പരാതി.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് എളമക്കര പൊലീസ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐ ടി ആക്ട് അടക്കം ഉള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതേ സമയം കസ്റ്റഡിയിൽ എടുക്കുന്നതിനെതിരെ പ്രതിരോധിച്ച് സംവിധായകൻ സനൽ കുമാർ ശശിധരനും പൊലീസിനെ ചെറുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതി നൽകിയത് മഞ്ജുവാര്യർ ആണോ എന്ന് ഉള്ളത് ഉറപ്പില്ല എന്നും ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം പറയുന്നു. വന്നത് പൊലീസുകാർ അല്ല എന്നുള്ള ആരോപണവും സനൽ ഉന്നയിച്ചു. എന്നാൽ കസ്റ്റഡിയിലെടുത്തത് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥിരീകരിച്ചു. വൈകുന്നേരത്തോടെ കൊച്ചിയിലെത്തിക്കും.