കേന്ദ്ര കഥാപാത്രമായി ടിനി ടോം; മഞ്ഞിന്റെ ട്രെയ്ലർ പുറത്തിറങ്ങി

രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മത്ത്. ടിനി ടോം ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മമ്മൂട്ടി കമ്ബനിയുടെ സോഷ്യല്‍ മീഡിയപേജിലൂടെയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. നരൻ എന്ന നിഗൂഢത നിറഞ്ഞ കഥാപാത്രമായാണ് ടിനി ടോം ചിത്രത്തില്‍ എത്തുന്നത്. കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുല്‍ ജലീല്‍ നിർമ്മിക്കുന്ന ചിത്രമാണിത്. ടിനി ടോമിനെ കൂടാതെ സന്തോഷ് കീഴാറ്റൂർ, ഹരി ഗോവിന്ദ്, സഞ്ജയ്, ഐഷ്വിക, ബാബു അന്നൂർ, അശ്വിൻ, ഫൈസല്‍, യാര, സല്‍മാൻ, ജസ്ലിൻ, തൻവി, അപർണ, ജീവ, അർച്ചന തുടങ്ങിയവരും അഭിനയിക്കുന്നു. സിബി ജോസഫ് ചായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ മെൻഡോസ് ആന്റണി. അജി മുത്തത്തില്‍, ഷംന ചക്കാലക്കല്‍ എന്നിവരുടെ വരികള്‍ക്ക് സക്കറിയ ബക്കളം, റൈഷ് മെർലിൻ എന്നിവർ സംഗീതം പകരുന്നു.

Advertisements

പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ. പ്രൊഡക്ഷൻ കണ്‍ട്രോളർ ദിലീപ് ചാമക്കാല, പ്രോജക്‌ട് ഡിസൈനർ അജി മുത്തത്തില്‍, പ്രൊഡക്ഷൻ കോഡിനേറ്റർ പ്രശോഭ്പയ്യന്നൂർ, കല ത്യാഗു തവനൂർ, മേക്കപ്പ് അർഷാദ് വർക്കല, വസ്ത്രാലങ്കാരം കുക്കു ജീവൻ, ചീഫ് അസോസിയറ്റ് ഡയറക്ടർ മനോജ് കുമാർ സി എസ്. അസോസിയേറ്റ് ഡയറക്ടർ രതീഷ് കൃഷ്ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് രാഹുല്‍, അജേഷ്, ഡി ഐ ലിജു പ്രഭാകർ, ഫിനാൻസ് കണ്‍ട്രോളർ ശ്രീജിത്ത് പൊങ്ങാടൻ, വിഎഫ്‌എക്സ് ബേബി തോമസ്, ആക്ഷൻ അഷ്റഫ് ഗുരുക്കള്‍, സൗണ്ട് ഡിസൈൻസ് രാജേഷ്, സൗണ്ട് മിക്സിങ് ഗണേഷ് മാരാർ. പിആർഒ എം കെ ഷെജിൻ.

Hot Topics

Related Articles