ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യർക്ക് ഇന്ന് 46ാം പിറന്നാൾ; ആശംസകൾ അറിയിച്ച് നിരവധി ആരാധകർ

ഇന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ നാല്‍പ്പത്തിയാറാം ജന്മദിനമാണ്. പ്രിയപ്പെട്ട നടിയ്ക്ക് ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ് ആരാധകര്‍. അതിനിടയില്‍ നടിയുടെ വരാനിരിയ്ക്കുന്ന സിനിമകളെ കുറിച്ചും പരാജയങ്ങളെ കുറിച്ചും ആരാധകര്‍ സംസാരിക്കുന്നു. ഇന്ന് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ 46 വയസ്സിലേക്ക് കടക്കുകയാണ്.

Advertisements

പ്രിയപ്പെട്ട നടിയ്ക്ക് ആശംസകളും സ്‌നേഹവും അറിയിച്ച് നിരവധി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. മഞ്ജുവിന്റെ പിറന്നാളിനോടനുബന്ധിച്ച് ഇന്നലെ പുതിയ ചിത്രമായ വേട്ടൈയന്‍ ചിത്രത്തിലെ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരുന്നു. രജിനികാന്തിനൊപ്പം മഞ്ജു തകര്‍ത്താടിയ ആ ഗാന രംഗമാണ് ഇന്ന് ട്രെന്റിങ് ആയി നില്‍ക്കുന്നത്.

Hot Topics

Related Articles