ഫെബ്രുവരി മാസത്തില്‍ മലയാളത്തില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ ഹിറ്റാകുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. ആദ്യ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രേഡ് അനലിസ്റ്റുകള്‍ നല്‍കിയ കളക്ഷന്‍ പ്രവചനങ്ങള്‍ ശരിവയ്‍ക്കുന്ന രീതിയിലാണ് പുറത്തുവരുന്ന ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ മൂന്ന് ദിവസത്തില്‍ 26 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. ചിത്രത്തിന്റേത് അമ്പരിപ്പിക്കുന്ന കുതിപ്പാണെന്ന് ഒടിടിപ്ലേയാണ് കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. അതേസമയം ശനിയാഴ്ച കേരളത്തിലും ഗംഭീര പ്രകടനമാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പുറത്തടുത്തിരിക്കുന്നത്. ചിത്രം ആഭ്യന്തര ബോക്സോഫീസില്‍ 4.25 കോടിയാണ് നേടുന്നത്.
റിലീസ് ദിനത്തില്‍ അല്ലാതെ ഈ വര്‍ഷം ഒരു ചിത്രം നേടുന്ന കൂടിയ കളക്ഷനാണ് ഇത്. ഇത് ഞായറാഴ്ച വീണ്ടും കൂടാം. കേരളത്തിലെ കളക്ഷന് പുറമേ അന്യഭാഷ കളക്ഷനും കൂടിയതാണ് ചിത്രത്തെ തുണച്ചത്. ഫെബ്രുവരി 24ന് 67.12% ആയിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് തീയറ്റര്‍ ഒക്യൂപെന്‍സി. ഇതില്‍ തന്നെ നൈറ്റ് ഷോകളില്‍ 75.47 ശതമാനവും, ഈവനിംഗ് ഷോയ്ക്ക് 71.41 ശതമാനവും, ആഫ്റ്റര്‍ നൂണ്‍ ഷോകള്‍ക്ക് 70.43% വും, മോണിംഗ് ഷോയ്ക്ക് 51.18% ആയിരുന്നു ഒക്യുപെന്‍സി. ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ പ്രതീക്ഷള്‍ തെറ്റിയില്ലെന്നാണ് പ്രേക്ഷകരും പറയുന്നത്. യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‍സ് കേരളത്തിനു പുറത്തും വലിയ അഭിപ്രായങ്ങളാണ് നേടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കലാപരമായി മുന്നിട്ടുനില്‍ക്കുന്നതാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. യഥാര്‍ഥമായി അനുഭവിച്ചവ അതേ തീവ്രതയില്‍ ചിത്രത്തില്‍ പകര്‍ത്താൻ ചിദംബരത്തിന് സാധിച്ചിരിക്കുന്നു എന്ന് മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ട് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാല്‍ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്ബോല്‍, വിഷ്‍ണു രഘു, അരുണ്‍ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്.