മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിലൂടെ വമ്പന്‍ കരിയര്‍ ബ്രേക്ക് ലഭിച്ച സംവിധായകനാണ് ചിദംബരം. മലയാള സിനിമയില്‍ നിലവിലെ ഏറ്റവും വലിയ ഹിറ്റ് ആയ ചിത്രം ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബിലെത്തിയ ഒരേയൊരു മോളിവുഡ് ചിത്രവുമാണ്. മറുഭാഷാ പ്രേക്ഷകര്‍ക്കിടയിലും വലിയ ചര്‍ച്ചാ വിഷയമായിരുന്ന സിനിമ തമിഴ്നാട്ടില്‍ റെക്കോര്‍ഡ് വിജയവുമാണ് നേടിയത്. ഒടിടിയിലൂടെ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് അഭിമാനിക്കാവുന്ന ഒരു പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സംവിധായകന് ചിദംബരം.
ബോളിവുഡിലെ ശ്രദ്ധേയ നിര്‍മ്മാണ കമ്ബനിയായ ഫാന്റം സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അനന്യമായ വീക്ഷണവും കഥപറയല്‍ ശേഷിയും കൊണ്ട് തെന്നിന്ത്യയില്‍ ഇതിനകം മുദ്ര പതിപ്പിച്ച ചിദംബരത്തിനൊപ്പം, അദ്ദേഹത്തിന്റെ ഹിന്ദി സിനിമാ അരങ്ങേറ്റത്തില്‍ കൂടെച്ചേരാന്‍ ഏറെ ആവേശമുണ്ടെന്ന് ഫാന്റം സ്റ്റുഡിയോസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം ചിത്രം സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മധു മണ്ടേന, അനുരാഗ് കശ്യപ്, വികാസ് ബാല്‍, വിക്രമാദിത്യ മോട്വാനെ തുടങ്ങിയവര്‍ ചേര്‍ന്ന് 2010 ല്‍ തുടങ്ങിയ നിര്‍മ്മാണ കമ്ബനിയാണ് ഫാന്റം സ്റ്റുഡിയോസ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൂടെര, ക്വീന്‍, അഗ്ലി, എന്‍എച്ച് 10, മസാന്, ഉഡ്താ പഞ്ചാബ്, രമണ്‍ രാഘവ് 2.0, ട്രാപ്പ്ഡ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും സേക്രഡ് ഗെയിംസ് അടക്കമുള്ള സീരീസുകളും നിര്‍മ്മിച്ചിട്ടുള്ള ബാനര്‍ ആണ് ഫാന്റം സ്റ്റുഡിയോസ്. അതേസമയം ചിദംബരത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. 2021 ല്‍ പുറത്തെത്തിയ ജാന്‍.എ.മന് ആയിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രം. ഈ ചിത്രവും മികച്ച വിജയമായിരുന്നെങ്കിലും മറുഭാഷാ പ്രേക്ഷകര്‍ക്കും ചിദംബരത്തെ പരിചയപ്പെടുത്തിയത് മഞ്ഞുമ്മല്‍ ബോയ്സ് ആണ്.