‘മഞ്ഞുമ്മല്‍ ബോയ്സ്’ ആവേശം; സിനിമ കണ്ട് ഗുണാ കേവില്‍ ഇറങ്ങി യുവാക്കള്‍, ഒടുവിൽ അറസ്റ്റ്

ചെന്നൈ : സമീപകാലത്ത് എങ്ങും ചർച്ചകള്‍ക്ക് വഴിവച്ച സിനിമയാണ് മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്. ഒരുകൂട്ടം സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രത്തിലെ ഹൈലൈറ്റ് ആയിരുന്നു കൊടൈക്കനാലിലെ ഗുണാ കേവ്. തമിഴ്നാട്ടിലും സിനിമ വൻ ജനപ്രീതി നേടിയതോടെ കേവിലേക്ക് ആളുകള്‍ എത്തുന്നതില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് നേരത്തെ വാർത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്സ് കണ്ട ആവേശത്തില്‍ ഗുണാ കേവില്‍ ഇറങ്ങിയ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തിരിക്കുകയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ.

Advertisements

ഗുണാ കേവില്‍ സഞ്ചാരികള്‍ക്ക് പ്രവേശം ഉണ്ടെങ്കിലും ഒരിടം കഴിഞ്ഞാല്‍ നിരോധിത മേഖലയാണ്. ഇവിടേക്കാണ് മൂന്ന് യുവാക്കള്‍ ഇറങ്ങിയത്. വിവരം അറഞ്ഞെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവരെ അറസ്റ്റ് ചെയ്യുക ആയിരുന്നു. എസ്.വിജയ്, പി.ഭരത്, പി.രഞ്ജിത് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്ത്. റാണിപേട്ട് സ്വദേശികളായ ഇവർക്ക് ഇരുപത്തിനാല് വയസാണ് പ്രായമെന്ന് ന്യു ഇന്ത്യൻ എക്സ്പ്രെസും തമിഴ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

Hot Topics

Related Articles