‘മഞ്ഞുമ്മല്‍ ബോയ്‍സി’ന്‍റെ തേരോട്ടം തമിഴ്നാട്ടിലും നില്‍ക്കില്ല; മറ്റൊരു ഭാഷയിലും റിലീസ് ഉടൻ

മലയാള സിനിമ അതിന്‍റെ ഏറ്റവും തിളക്കമുള്ള കാലങ്ങളില്‍ ഒന്നിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഫെബ്രുവരി മാസത്തിലെത്തിയ മൂന്ന് ചിത്രങ്ങളാണ് വന്‍ തോതില്‍ തിയറ്ററുകളിലേക്ക് ആളെ എത്തിച്ചത്. പ്രേമലുവും ഭ്രമയുഗവും ഏറ്റവുമൊടുവില്‍ ഇറങ്ങിയ മഞ്ഞുമ്മല്‍ ബോയ്‍സും. ഇതില്‍ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്നാട്ടിലും വന്‍ തരംഗമായിരിക്കുകയാണ്. കൊടൈക്കനൈല്‍ പശ്ചാത്തമാക്കുന്ന, തമിഴ് കഥാപാത്രങ്ങള്‍ ഉള്ള, കമല്‍ ഹാസന്‍റെ ഗുണ സിനിമയുടെ റെഫറന്‍സുകളുള്ള ചിത്രം വളരെ പെട്ടെന്നാണ് തമിഴ് പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. ഇപ്പോഴിതാ മറ്റൊരു ഭാഷയിലും പ്രേക്ഷകരിലേക്കും എത്താന്‍ ഒരുങ്ങുകയാണ് ചിത്രം.

Advertisements

മലയാളത്തിനൊപ്പം നല്ലൊരു ശതമാനം ഡയലോഗുകള്‍ തമിഴില്‍ ഉള്ള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. അതിനാല്‍ത്തന്നെ ഒരു തമിഴ് ചിത്രം പോലെയാണ് തമിഴ്നാട്ടില്‍ ചിത്രം സ്വീകരിക്കപ്പെടുന്നത്. ഇപ്പോഴിതാ തെലുങ്കിലേക്ക് മൊഴി മാറ്റിയും ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ചിത്രം റിലീസിന് എത്തുകയാണ്. ചിത്രത്തിന്‍റെ തെലുങ്ക് ഡബ്ബിംഗ് പുരോഗമിക്കുകയാണ്. ഇത് സംബന്ധിച്ച്‌ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ചിദംബരം ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. മാര്‍ച്ച്‌ 15 ന് തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ എത്തും. സമീപകാല മലയാളം റിലീസ് ആയ ഭ്രമയുഗം നേരത്തെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഹൈദരാബാദ് പ്രധാന പശ്ചാത്തലമാക്കുന്ന പ്രേമലുവിന്‍റെ തെലുങ്ക് പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. മാര്‍ച്ച്‌ 8 നാണ് പ്രേമലു തെലുങ്ക് സംസ്ഥാനങ്ങളില്‍ എത്തുക. പിറ്റേ ആഴ്ച മഞ്ഞുമ്മല്‍ ബോയ്‍സും എത്തും. ഒടിടിയില്‍ മലയാള സിനിമയ്ക്ക് മറുഭാഷാ പ്രേക്ഷകരുടെ സ്വീകരണം സാധാരണമാണെങ്കിലും തിയറ്റര്‍ റിലീസില്‍ അത് അപൂര്‍വ്വമാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.