സിനിമ ഡെസ്ക് : മലയാള സിനിമയെ ചരിത്രത്തില്‍ ആദ്യമായി 200 കോടി ക്ലബില്‍ എത്തിച്ച സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്സ്. മലയാള സിനിമയിലെ സർവകാല റെക്കോർഡുകളും തകർത്താണ് സിനിമ മുന്നേറിയത്. ഇപ്പോഴും തിയറ്ററുകളിൽ വൻ ജനപ്രവാഹം ആയി തന്നെ മുന്നേറുകയാണ് സിനിമ. ഇപ്പോഴിതാ സിനിമയുടെ ഒടിടി വിതരണ അവകാശമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും കർണാടകയിലുമായി മികച്ച കളക്ഷൻ നേടിയെടുത്ത ചിത്രം കളക്ഷനില്‍ പുതിയ റെക്കോർഡുകള്‍ സ്ഥാപിക്കുകയാണ്. റിലീസായി ഒരു മാസം പിന്നിടുന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് നിരവധി പേർ. തിയറ്ററില്‍ വിസ്മയം തീർത്ത സിനിമ ഒരിക്കല്‍ കൂടി കാണാൻ നിരവധി പേരാണ് ചിത്രം ഒടിടിയില്‍ എത്താൻ കാത്തിരിക്കുന്നത്. സ്റ്റാർ നെറ്റ്‌വർക്കാണ് സിനിമയുടെ ഒടിടി വിതരണാവകാശം സ്വന്തമാക്കാൻ താല്പര്യപ്പെടുന്നത് എന്നാണ് വിവരങ്ങൾ. കൂടാതെ മറ്റനേകം പ്ലാറ്റ്ഫോമുകളും സിനിമയുടെ വിതരണാവകാശം സ്വന്തമാക്കാൻ രംഗത്തുണ്ട്.ചിത്രത്തിന്റെ റിലീസിന് മുമ്പ് യാതൊരു പ്രതീക്ഷയും ഇല്ലാതെ ഇരുന്ന സിനിമയായിരുന്നു ഇത്. എന്നാൽ തീയറ്ററുകളിൽ നിന്ന് ഗംഭീര പ്രതികരണം ആയിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അതേസമയം സിനിമ എന്നുമുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ എത്തുമെന്ന് യാതൊരു ഉറപ്പുമില്ല.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രേമലു ഒടിടിയില്‍ വിഷുവിനെത്തുമെന്നാണ് സൂചന.