സാമൂഹ്യ പരിഷ്കർത്താവ് ഭാരത കേസരി മന്നത്ത് പത്മനാഭൻ ജയന്തി സമ്മേളനം കേരള കോൺഗ്രസ് എം സംസ്കാര വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി നാലിന് കോട്ടയത്ത് പ്രസംഗ മത്സരം, കവിയരങ്ങ്, അനുസ്മരണ സമ്മേളനം എന്നിവ നടത്തുന്നു. ഇതോടൊപ്പം രാവിലെ 10 മണിക്ക് കെഎം മാണി ഭവനിൽ ” മന്നത്ത് പത്മനാഭന്റെ നവോത്ഥാന ആശയങ്ങളുടെ കാലിക പ്രസക്തി ” എന്ന വിഷയത്തെക്കുറിച്ച് പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി മലയാളം പ്രസംഗ മത്സരവും നടത്തുന്നുണ്ട്.
വിജയികൾക്ക് 5000, 3000, 2000 കൂടാതെ ആയിരം രൂപ വീതം അഞ്ചുപേർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൺവീനർ ബിജോയ് പാലാക്കുന്നേലിന്റെ പക്കൽ (+91 96560 48190) ഡിസംബർ 22നകം രജിസ്റ്റർ ചെയ്യേണ്ടതാണ്. കവിയരങ്ങന്റെ കൺവീനറായി ഡോ എ കെ അപ്പുക്കുട്ടനും പ്രവർത്തിക്കുമെന്ന് സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ വർഗീസ് പേരയിൽ അറിയിച്ചു.