വിശുദ്ധ ചാവറ തീർത്ഥാടന കേന്ദ്രമായ മാന്നാനം ആശ്രമദൈവാലയത്തിൽ 7-ാമത് മാന്നാനം ബൈബിൾ കൺവൻഷൻ

മാന്നാനം: വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസച്ചൻ്റെ തിരുനാളിനും വിശുദ്ധപദവി പ്രഖ്യാ പന ദിനാചരണങ്ങൾക്കും ഒരുക്കമായി മാന്നാനം ആശ്രമദൈവാലയത്തിൽ 2024 നവംബർ 13,14,15,16,17 തീയതികളിലായി വചനാഭിഷേകം ബൈബിൾ കൺവൻഷൻ നടത്തപ്പെടുന്നു. വയനാട് അനുഗ്രഹ റിട്രീറ്റ് സെന്റർ ഡയറക്‌ടറും പ്രശസ്‌ത വചനപ്രഘോഷകനുമായ ബഹു, മാത്യു വയലാമണ്ണിലച്ചൻ നയിക്കുന്ന ബൈബിൾ കൺവൻഷനുവേണ്ടി വിപുലമായ ഒരുക്കങ്ങളാണ് മാന്നാനത്ത് ക്രമീകരി ച്ചിരിക്കുന്നത്. മാർത്തോമ്മാ ശ്ലീഹായുടെ ഗ്ലൈഹിക പാരമ്പര്യത്താൽ അനുഗ്രഹീതമായ കേരളസഭയ പത്തൊമ്പതാം നൂറ്റാണ്ടിൽ കൈപിടിച്ചുനടത്തുകയും, പ്രേഷിതപ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുകയും, പള്ളികൾക്കൊപ്പം പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് വിദ്യാഭ്യാസമേഖലയിൽ ഏവരേയും കൈപിടിച്ചുയർത്തുകയും ചെയ്‌ത വിശുദ്ധ ചാവറയച്ചൻ്റെ സന്നിധിയിലെ ബൈബിൾ കൺവൻഷൻ വിശ്വാസികൾക്ക് നവചൈതന്യം നൽകുന്നതായിരിക്കും.

Advertisements

ഇടവക ധ്യാനങ്ങൾ കേരളസഭയിൽ ആരം ഭിച്ചുകൊണ്ട് വിശുദ്ധ ചാവറയച്ചൻ ആത്മീയ നവീകരണ പ്രവർത്തനങ്ങൾക്ക് കരുത്തു പകർന്നു. വചന പ്രഘോഷകരാലും, ധ്യാനഗുരുക്കന്മാരാലും അനുഗ്രഹീതമാണ് കേരള സഭ വചനപീഠ ത്തിലെ സിംഹം’ എന്ന് സമകാലികർ വാഴ്ത്തിപ്പാടിയ ചാവറയച്ചൻ കേരളക്കരയിലെ ധ്യാനപ്രസം ഗകരുടെയും വചന പ്രഘോഷകരുടെയും ഗുരുസ്ഥാനം അലങ്കരിക്കുന്നു. “മലയാളക്കരയ്ക്കു വരു ത്തിയ ഗുണങ്ങളെയും, വാക്‌മാധുര്യത്തോടെയുള്ള പ്രസംഗം കൊണ്ട് ആത്മാക്കൾക്ക് ചെയ്ത ഉപകാരത്തെയും നോക്കുമ്പോൾ അനേകം വൈദികരിൽ നിന്നുണ്ടാകാവുന്ന ഫലം ചാവറയച്ച നിൽ നിന്നുണ്ടായി” എന്ന് ചാവറയച്ചൻ്റെ ആദ്യകാല ജീവചരിത്രകാരന്മാരിൽ ഒരുവനായ മർസി ലിനോസ് അച്ചൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുസഭാസ്നേഹിയും വചനോപസാകനും, ദിവ്യകാരുണ്യഭക്തനും കുടുംബനവീകരണ പ്രേഷിതനുമായിരുന്ന വിശുദ്ധ ചാവറയച്ചൻ്റെ പ്രേഷിതപ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്ന മാന്നാനം കുന്നിൽ നടക്കുന്ന വചനാഭിഷേക ബൈബിൾ കൺവൻഷൻ ആത്മീയ നവീകരണത്തി നായി ദൈവം ഒരുക്കിയ അവസരമാണ്. നവംബർ 13, ബുധനാഴ്‌ച വൈകുന്നേരം 4.30 നുള്ള വിശുദ്ധ കുർബാനമദ്ധ്യേ ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.
13 മുതൽ 17 വരെയുള്ള കൺവൻഷൻ ദിനങ്ങളിലെ തിരുക്കർമ്മങ്ങളിൽ യഥാക്രമം ഇരിങ്ങാ ലക്കുട രൂപതാദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ, സി.എം.ഐ തിരുവനന്തപുരം പ്രൊവിൻഷ്യൽ റവ.ഫാ. ആന്റണി ഇളംതോട്ടം, സി.എസ്.റ്റി. ആലുവ പ്രൊവിൻഷ്യൽ റവ.ഫാ. ജോജോ ഇണ്ടിപറ മ്പിൽ, കോട്ടയം അതിരൂപതാ പാസ്റ്ററൽ കോർഡിനേറ്റർ റവ.ഫാ. മാത്യു മണക്കാട്ട്, താമരശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മാർ റെമീജിയസ് ഇഞ്ചനാനിയിൽ എന്നിവർ കാർമ്മികത്വം വഹിക്കും. കൺവൻഷൻ ദിവസങ്ങളിൽ വൈകുന്നേരം 4 ന് ജപമാല, 4.30 ന് വിശുദ്ധ കുർബാന, 5.45 ന് വച നപ്രഘോഷണം. 9 മണിക്ക് സമാപനം. എന്നിങ്ങനെയാണ് ക്രമീകരണം കേരളത്തിന്റെ നാനാഭാഗ ങ്ങളിൽ നിന്നായി പതിനയ്യായിരത്തോളം ജനങ്ങൾ കൺവൻഷനിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷി ക്കുന്നു.

വചനാഭിഷേകം ബൈബിൾ കൺവൻഷന് ഒരുക്കമായുള്ള അഖണ്‌ഡബൈബിൾ പാരായണം ആശ്രമദൈവാലയത്തിൽ നടന്നു. നൂറുകണക്കിന് വിശ്വാസികൾ ബൈബിൾ പാരായണത്തിൽ പങ്കെ ടുത്തു. ആഘോഷമായ ജപമാല പ്രദക്ഷിണം നവംബർ 12-ാം തിയതി ചൊവ്വാഴ്ച്‌ച വൈകുന്നേരം മാന്നാനം ജംഗ്ഷനിലുള്ള ഫാത്തിമമാതാ കപ്പേളയിൽ നിന്നും മാന്നാനം ആശ്രമദൈവാലയത്തിലേക്ക് ഉണ്ടായിരുന്നു. കൺവൻഷൻ വിജയത്തിനായുള്ള ജെറീക്കോ പ്രാർത്ഥന എല്ലാ ദിവസവും ഉച്ചക ഴിഞ്ഞ് 2.30 ന് ആരംഭിക്കുന്നു. മാന്നാനം ആശ്രമാധിപൻ ഫാ. ഡോ.കുര്യൻ ചാലങ്ങാടി മുഖ്യരക്ഷാധികാരിയായും, തീർത്ഥാ ടനകേന്ദ്രം അസി.ഡയറക്‌ടർ ഫാ. റെന്നി കളത്തിൽ സഹരക്ഷാധികാരിയായും ബ്രദർ മാർട്ടിൻ പെരുമാലിൽ (ചെയർമാൻ), കുഞ്ഞുമോൻ കുറുമ്പനാടം(വൈസ്‌ചെയർമാൻ), ജോണി കുര്യാക്കോസ് കിടങ്ങൂർ, കെ.സി. ജോയി കൊച്ചുപറമ്പിൽ (ജനറൽ കൺവീനേഴ്‌സ്), ഫാ. ജെയിംസ് മുല്ലശ്ശേരി, ഫാ. മാത്യു പോളച്ചിറ, ഫാ. ബിജു തെക്കെകുറ്റ്, ഫാ. റെന്നി കളത്തിൽ, മാത്യു ജോസഫ് പെരുമാലിൽ, പീറ്റർ കരിമ്പുകാലാ, റോയി തോപ്പുത്തല, റെജി ജോസഫ് എരേരിപറമ്പിൽ, ജേക്കബ് ജോൺ തയ്യിൽ (കോർ കമ്മറ്റി മെമ്പേഴ്‌സ്) എന്നിവരുടെ നേതൃത്വ ത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

റെജി ചാവറ(പബ്ളിസിറ്റി), ജോസ് ജോൺ പൂക്കൊമ്പിൽ(ജെറിക്കോപ്രാർത്ഥന/വോളണ്ടി യേഴ്‌സ്), ജോണി പൊരുന്നക്കോട്ട് (മദ്ധ്യസ്ഥപ്രാർത്ഥന), ഫാ. സജി പാറക്കടവിൽ (ലിറ്റർജ)), ചാക്കോച്ചൻ കൈതക്കരി (ഫിനാൻസ്), കുഞ്ഞ് കളപ്പുര (പന്തൽ/ചെയർ), രാജു മോൻ പോത്താലിൽ (മീഡിയ), ജോസഫ് തോമസ് (ലൈറ്റ് ആൻഡ് സൗണ്ട്), ലൂക്ക് പിണ മറുകിൽ (റിസപ്ഷൻ /ഓഫീസ്), ഫെലിക്‌സ് ചിറയിൽ (ഡിസിപ്ലിൻ ആൻഡ് പാർക്കിങ്ങ്), സൈബു കെ. മാണി (ഫുഡ് ആൻഡ് അക്കൊമഡേഷൻ,), ഡോ. തോമസ് മാത്യു കണ്ണംപള്ളി(ഫസ്റ്റ് എയ്‌ഡ്), മത്തായി ലൂക്കാ തൈപ്പറമ്പിൽ(കുടിവെള്ളം) എന്നിവർ വിവിധ കമ്മറ്റികളുടെ കൺവി നർമാരായി പ്രവർത്തിക്കുന്നു. ഉച്ചകഴിഞ്ഞ് 4 മണിമുതൽ മുതൽ രാത്രി 9 മണി വരെയാണ് കൺവൻഷൻ സമയം. കൺവൻഷൻ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേകബസ്സ് സർവ്വീസ് ഉണ്ടായിരിക്കും. കൺവൻഷനെത്തുന്ന രോഗികൾക്കും പ്രായമായവർക്കും പ്രത്യേക ഇരി പ്പിടം ഒരുക്കിയിട്ടുണ്ട്. കൺവൻഷൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 3.00 വരെ കുമ്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും. കൺവൻഷൻ ദിവസങ്ങളിൽ ആശ്രമദൈവാലയത്തിൽ പതിവുസമയങ്ങളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.