കോട്ടയം മാന്നാനത്ത് വീടിനു പിന്നിൽ പതിയിരുന്ന് മോഷണ സംഘം; കുറുവകളെന്നു നാട്ടുകാർ; കാടിളക്കി അരിച്ചു പെറുക്കി പൊലീസും നാട്ടുകാരുടെ സംഘവും; പ്രദേശത്ത് നിരീക്ഷണം ശക്തം

കോട്ടയം മാന്നാനത്ത് നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക പ്രതിനിധി
സമയം – രാത്രി 11.29

Advertisements

കോട്ടയം: അതിരമ്പുഴയിൽ കറങ്ങി നടന്ന മോഷണ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെ കുറുവാ സംഘത്തിന്റെ പേടിയിൽ നാട്. മാന്നാനത്ത് വീടിനു പിന്നിൽ മോഷണ സംഘം പതുങ്ങിയിരിക്കുന്നത് നാട്ടുകാരിൽ ചിലർ കണ്ടതിനു പിന്നാലെ, ഇത് കുറുവകളാണെന്ന രീതിയിൽ പ്രചാരണമുണ്ടായി. ഇതോടെ നാട്ടുകാരും ഗാന്ധിനഗർ പൊലീസും ചേർന്നു മാന്നാനം പ്രദേശത്ത് നിരീക്ഷണം നടത്തുകയാണ്. എന്നാൽ, കുറുവകളുടെ മോഷണ രീതി വച്ച് നോക്കുമ്പോൾ ഇത്തരത്തിൽ പതുങ്ങിയിരിക്കാറില്ലെന്നും, ഈ സമയത്ത് എത്താറില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു. ഈ സാഹചര്യത്തിൽ ക്യാമറയിൽ പതിഞ്ഞതും, ഇപ്പോൾ മാന്നാനത്ത് കണ്ടതായി അഭ്യൂഹം പരക്കുന്നതും നാടൻ മോഷ്ടാക്കൾ തന്നെയാകാം എന്ന നിഗമനത്തിലാണ് നാട്ടുകാർ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാന്നാനം കുട്ടിപ്പടിയ്ക്ക് സമീപം പഴയംപള്ളി സാബുവിന്റെ വീടിനോട് ചേർന്ന റബർ ഷെഡിലാണ് മൂന്നു പേർ പതുങ്ങിയിരിയ്ക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാരനായ പ്രവീൺ ഇയാളെ കണ്ടതോടെ, വീട്ടിൽ നിന്നും പുറത്തിറങ്ങിയ മോഷ്ടാക്കൾ അമലഗിരി ഭാഗത്തേയ്ക്കു പാഞ്ഞു പോയി. നാട്ടുകാർ പുറകെയോടിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താനായില്ല. മാന്നാനം കുട്ടിപ്പടി ഭാഗത്തും മൂന്നു പേരെ കണ്ടതായി നാട്ടുകാർ പറഞ്ഞു. പൊലീസുകാരും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തുകയാണ്.

അതിരമ്പുഴ പഞ്ചായത്തിലെ തൃക്കയിൽ ക്ഷേത്രത്തിനു സമീപത്തെ ആറു വീടുകളിൽ കഴിഞ്ഞ ദിവസം പുലർച്ചെ മോഷണ ശ്രമം നടന്നിരുന്നു. ഈ വീടുകളിലെ സിസിടിവി ക്യാമറയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച്, കയ്യിൽ മാരകായുധങ്ങളുമായി എത്തുന്ന മോഷ്ടാക്കളുടെ വീഡിയോയാണ് പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് മോഷണത്തിനായി എത്തിയത് കുറുവാ സംഘമാണ് എന്ന പ്രചാരണം ശക്തമായത്.

ഇവർ കുറുവ സംഘമാണെന്നു സംശയിക്കുന്നതായും പരിശോധന നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയും പഞ്ഞിരുന്നു. ഇതിനു പിന്നാലെ, പ്രദേശത്ത് അതിരമ്പുഴ പഞ്ചായത്ത് അധികൃതരും, പൊലീസും മൈക്ക് അനൗൺസ്‌മെന്റും നടത്തിയിരുന്നു. ഇതോടെ നാട്ടുകാരും ഭീതിയിലായി. അതിരമ്പുഴ പഞ്ചായത്ത് അഞ്ചാം വാർഡ് മനയ്ക്കപ്പാടം നീർമലക്കുന്നേൽ മുജീബ്, കളപ്പുരത്തട്ടേൽ ജോർജ്, ആറാം വാർഡ് തൃക്കേൽ ക്ഷേത്രത്തിന്റെ സമീപം നലീഫ മൻസിൽ യാസിർ, പൈമറ്റത്തിൽ ഇക്ബാൽ, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാർ, ഏഴാം വാർഡിലെ യാസ്മിൻ എന്നിവരുടെ വീടുകളിൽ ശനിയാഴ്ച പുലർച്ചെ ഒന്നിനും 3.30നും ഇടയിലാണു മോഷണശ്രമം.

Hot Topics

Related Articles