മലയാളത്തിന്റെ പ്രിയ താരമാണ് മനോജ് കെ ജയൻ. കാലങ്ങളായുന്ന തന്റെ അഭിനയ ജീവിതത്തിൽ മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. ഒപ്പം തമിഴിലും. അഭിനേതാവിന് പുറമെ നല്ലൊരു ഗായകൻ കൂടിയായ മനോജ് തന്റെ വിവാഹ വാർഷിക ദിനത്തിൽ ഭാര്യ ആശയെ കുറിച്ച് എഴുതിയ വരികൾ ശ്രദ്ധനേടുകയാണ്.
ഈഫൽ ടവറിന് മുന്നിൽ നിന്നുമുള്ള ഇരുവരുടേയും ഫോട്ടോ പങ്കിട്ടാണ് മനോജ് കെ ജയന്റെ വാക്കുകൾ. ആശയും മനോജും വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് പതിനാല് വർഷം തികഞ്ഞിരിക്കുകയാണ്. “ഞങ്ങളുടെ ഈ സംതൃപ്ത ജീവിതം ആരംഭിച്ചിട്ട് 14 വർഷം കഴിഞ്ഞു. ആശ, എന്റെ ജീവിതത്തിലേകിയ വെളിച്ചത്തിന് മുന്നിൽ ഏത് ഈഫൽ ടവറും..നിഷ്പ്രഭം. ദൈവത്തിന് നന്ദി”, എന്നാണ് മനോജ് കെ ജയൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി രംഗത്ത് എത്തിയത്.