ന്യൂഡല്‍ഹി: 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതില്‍ കായികമേഖലയ്‌ക്ക് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ. 2036-ല്‍ ഒളിമ്ബിക്സിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് രാജ്യത്തിന്റെ കായികശക്തിയേറുന്നതിന്റെ തെളിവാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഗവേഷണം നടത്തി പുത്തൻ ആശയങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ അനുദിനം പുരോഗമിക്കുന്ന ലോകത്ത് നമ്മള്‍ പിന്നിലായേക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് വഴി പല പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കണ്ടെത്താൻ സാധിക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ ക്യാമ്ബെയ്നുകള്‍ ആരംഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൗരന്മാരുടെ മാനസിക, ശരീരിക ക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഫിറ്റ് ഇന്ത്യ ക്യാമ്ബെയ്ൻ ആവിഷ്കരിച്ചത്. അതുവഴി മാതൃകാപരമായ സമൂഹത്തെ വാർത്തെടുക്കാൻ വഴിയൊരുക്കും. വികസിത രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ഇത് നിർണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.