സിപിഎം നേതാവായിരുന്ന മനു തോമസ് കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗമായിരിക്കെ പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇദ്ദേഹം അംഗത്വം പുതുക്കിയിരുന്നില്ല. ഇതോടെ സിപിഎമ്മില്‍ നിന്നും പുറത്തായ മനു മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ചളിവാരിയെറിയല്‍ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നു എന്ന് അറിയുന്നത്.
കണ്ണൂര്‍ എംപി കെ സുധാകരന്‍ മനുവുമായി സംസാരിച്ചെന്നും കോണ്‍ഗ്രസുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും ഭീഷണിയുണ്ടെന്ന് മനു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മറ്റൊരു പാര്‍ട്ടിക്കൊപ്പം ചേരുകയാണെങ്കില്‍ ഭീഷണിയൊഴിവാക്കാമെന്നാണ് മനുവിന്റെ കണക്കുകൂട്ടല്‍.