കൊച്ചി: മരക്കാർ സിനിമയ്ക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി സൂപ്പർതാരം മോഹൻലാൽ. സിനിമയെ പലരും വാനോളം പുകഴ്ത്തി, ചിലർ ബോധപൂർവമായ ഡീഗ്രേഡിംഗിലൂടെ സിനിമാ ഇൻഡസ്ട്രിയെ കൊല്ലുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.
അമ്മ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ആരാണ് ഇത് ചെയ്യുന്നതെന്ന് നമുക്ക് അറിയാൻ സാധിക്കില്ലല്ലോ. ഇക്കാര്യത്തിൽ അമ്മയ്ക്ക് ഒന്നും ചെയ്യാനാകില്ല. സിനിമ കണ്ടിട്ട് നല്ലതാണെങ്കിൽ നല്ലതെന്ന് പറയാം മോശമാണെങ്കിൽ മോശമെന്ന് പറയാം. സിനിമ നല്ലതാണെന്ന് പലരും എഴുതി. പലരും വാനോളം പുകഴ്ത്തി. പക്ഷേ ആദ്യം ഒരു ഡീഗ്രേഡിംങ് ഉണ്ടായി. അത് ഈ സിനിമയ്ക്ക മാത്രമല്ല ഒരുപാട് സിനിമയ്‌ക്കെതിരെ ഉണ്ടായി. ഇതിലൂടെ വലിയൊരു ഇൻഡസ്ട്രിയെ കൊല്ലുകയാണ്. മോഹൻലാൽ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബർ രണ്ടാം തിയതിയാണ് പ്രിയദർശൻ സംവിാധനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിനങ്ങളിൽ മോശം പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നതെങ്കിലും പിന്നീട് ചിത്രത്തെ ഇരുകൈയും നീട്ടി പ്രേക്ഷകർ സ്വീകരിച്ചിരുന്നു.