നാളെ ചരിത്ര ദിവസം, കുഞ്ഞാലിയുടെയും മലയാള സിനിമയുടെയും; 4100 സ്‌ക്രീനുകളില്‍ പ്രദര്‍ശനം, ഒരു ദിവസം 16000 ഷോ

തിരുവനന്തപുരം: ഡിസംബര്‍ രണ്ടിന് മരക്കാര്‍- അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലേക്ക്. മോഹന്‍ലാന്‍, പ്രിയദര്‍ശന്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരാണ് അല്പസമയം മുന്‍പ് റിലീസ് വാര്‍ത്ത ഒരേസമയം ഫേസ്ബുക്കില്‍ പങ്ക് വച്ചത്. വേള്‍ഡ് വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രം 4100 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഒരു ദിവസം ചിത്രത്തിന്റെ 16000 ഷോ ഉണ്ടായിരിക്കും.

Advertisements

100 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയിലെ എക്കാലത്തെയും ചെലവേറിയ സിനിമാ നിര്‍മ്മാണങ്ങളിലൊന്നാണ് എന്ന് വ്യവസായ വൃത്തങ്ങള്‍ പറയുന്നു. 90 കോടി മുതല്‍ 100 കോടി രൂപ വരെ നല്‍കിയാണ് ആമസോണ്‍ ചിത്രം വാങ്ങിയതെങ്കില്‍, ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൂടി ചേര്‍ന്നാല്‍ നിര്‍മ്മാതാവിന് മികച്ച ലാഭം ലഭിക്കും.തിയേറ്ററില്‍ എത്തുന്നതിനും മുന്‍പ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദര്‍ശന്‍ ചിത്രം നേടിയത്. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരത്തിന് പിറകെ, മികച്ച കോസ്റ്റിയൂം ഡിസൈനിനുള്ള അവാര്‍ഡ് സുജിത് സുധാകരന്‍, വി. സായ് എന്നിവര്‍ നേടി. സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.

Hot Topics

Related Articles