ജാഗ്രതാ സിനിമാ
പ്രത്യേക ലേഖകൻ
കോട്ടയം : വീരനായ പോരാളി കുഞ്ഞാലി മരയ്ക്കാരുടെ കപ്പൽ കേരളത്തിലെ തീയറ്ററുകളിൽ എത്തിയപ്പോൾ മുങ്ങി. ചരിത്രം സൃഷ്ടിക്കാൻ തീയറ്ററുകളെ ഇളക്കി മറിക്കാനിറങ്ങിയ മരക്കാർക്ക് പക്ഷേ പ്രതീക്ഷിച്ച ഓളം ഉണ്ടാക്കാനായില്ലെന്നാണ് ആദ്യ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളം ബാഹുബലി പ്രതീക്ഷിച്ച് പോയ പ്രേക്ഷകരെ ഒടിയനേക്കാൾ നിരാശപ്പെടുത്തി പ്രിയന്റെ ചിത്രം എന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന ആദ്യ റിവ്യു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഞ്ഞാലിമരക്കാരുടെ ചരിത്രത്തിനൊപ്പം പ്രിയദർശന്റെ ഭാവന കൂടിച്ചേരുമ്പോൾ സിനിമ വൻ ഹിറ്റാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ആദ്യ ജലം പുറത്തുവരുന്ന തീയേറ്റർ റിപ്പോർട്ടുകൾ അത്ര ആശാവഹമല്ല. സംസ്ഥാനത്തെ പല തിയേറ്ററുകളിൽ നിന്നും മരയ്ക്കാറിനെതിരെ നെഗറ്റീവ് റിവ്യു ആണ് പുറത്ത് വന്നിരിക്കുന്നത്. കോടികൾ മുടക്കിയ സാങ്കേതിക വിദ്യയ്ക്കും മോഹൻലാലിന്റെ അഭിനയത്തിനും നൂറിൽ നൂറ് മാർക്ക് ലഭിക്കുമ്പോൾ , മഞ്ജു വാര്യർ അടക്കമുള്ള സഹതാരങ്ങൾക്കും , തിരക്കഥയ്ക്കും സംവിധാനത്തിനുമാണ് പഴി .
സിനിമ ചങ്ങായിയുടെ റിവ്യു ഇങ്ങനെ
ഇന്ന് ഒരു പുതിയ ചങ്ങായിയെ കണ്ടു
ചങ്ങായിയുടെ പേര് : മരക്കാർ അറബിക്കടലിന്റെ സിംഹം
ചങ്ങായിയെ കണ്ട സ്ഥലം : ലിബർട്ടി ഗോൾഡ് തലശ്ശേരി
ചങ്ങായിയെ കണ്ട സമയം : 12.25am
ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : 100 % കസേരകളിൽ ഇരിക്കുവാനുള്ള ആളുകൾ ( 50 % ഒക്ക്യൂപ്പൻസി ഒക്കെ സർക്കാർ നിഘണ്ടുവിൽ മാത്രം )
ആദ്യവാക്ക് : ഇന്നത്തെ ദിവസം അത് മറക്കാൻ ശ്രമിക്കുകയാണ് .
സാമൂതിരിയുടെ കപ്പൽസേനാ തലവൻ ആയ കുഞ്ഞാലിമരക്കാർ ന്റെ ജീവിതവും ആ സമയത്തു അവർ നടത്തുന്ന പോർച്ചുഗീസ് സൈന്യത്തിന് നേരെയുള്ള ചെറുത്തുനിൽപ്പും ഒക്കെയാണ് സിനിമയുടെ കഥാപശ്ചാത്തലം.
ആദ്യപകുതി കൂടുതലും ഇരുട്ട് നിറഞ്ഞ വിഷ്വൽസ് പോലെയാണ് പലയിടത്തും തോന്നിയത്. വളരെ സ്ലോ മൂഡിൽ പോകുന്ന വിഷ്വൽസ് കുഞ്ഞാലിയുടെ യൗവന കാലത്തിലൂടെയും ഒക്കെ ആണ് ആദ്യ ഭാഗങ്ങൾ കടന്നുപോയത്. ആദ്യ പകുതിയിലെ കടലിൽ നിന്നുള്ള യുദ്ധ സീനുകൾ നല്ല രീതിയിൽ തന്നെ ആസ്വദിക്കാൻ പറ്റിയത് പോലെ തോന്നി. രണ്ടാം പകുതി ആദ്യപകുതിയുടെ ക്ഷീണം തീർക്കും എന്ന പൂർണ്ണ പ്രതീക്ഷ എല്ലാം ആസ്ഥാനത്തായിരുന്നു എന്ന് ഓർമ്മിപ്പിച്ചു. ഡയലോഗുകളിൽ ഒക്കെ ഉള്ള ഇഴച്ചിൽ ഇതിലും നന്നായത് ആദ്യപകുതി ആയിരുന്നു എന്ന് മനസ്സിനെക്കൊണ്ട് പറയിപ്പിച്ചു.
മോഹൻലാൽ എന്ന നടൻ അഭിനയത്തിന്റെ കാര്യത്തിൽ എത്രത്തോളം മുകളിലാണ് എന്ന് ഞാൻ എഴുതുന്ന രണ്ടുവരികൾ ഒന്നും വേണ്ട ഓരോ മലയാളിക്കും മനസ്സിലാക്കാൻ. പക്ഷേ ഇതുപോലൊരു സിനിമയിൽ നിന്ന് മോഹൻലാലിൽ നിന്ന് സ്പെഷ്യൽ ആയി എന്ത് ലഭിച്ചു എന്ന് ചോദിച്ചാൽ ഒന്നും തന്നെ ഇല്ല എന്ന് തന്നെ പറയാം. ഉള്ള സീനുകൾ അത് മനോഹരമായി ചെയ്തു ഒരു സ്പെഷ്യലിറ്റിയും ഇല്ലാതെ.
പ്രണവ് മോഹൻലാൽ , ഒന്നും പറയാനില്ല.
അർജുൻ അവതരിപ്പിച്ച വേഷം നന്നായി തോന്നി. പ്രത്യേകിച്ച് വിനീത് അര്ജുന് വേണ്ടി ഡബ്ബിങ് കൂടെ ചെയ്തപ്പോൾ പെർഫെക്റ്റ് ആയി വന്നു.
ഇഷ്ടനടിയായ മഞ്ജുവാര്യർക്കും അഭിനയിച്ചു ഫലിപ്പിക്കാൻ ഉള്ളതായി ഉള്ളത് ഒന്നും സിനിമയിൽ കാണാൻ ആയില്ല , ഉള്ളത് നന്നായി ചെയ്തു അത്രതന്നെ.
നെടുമുടി വേണുച്ചേട്ടന്റേതായി അവസാനമായി സ്ക്രീനിൽ എത്തുന്ന വേഷം അദ്ദേഹം നന്നായി തന്നെ ചെയ്തു വച്ചു.
എടുത്തുപറയേണ്ട അത്യാവശ്യം നല്ലൊരു വേഷം ഹരീഷ് പേരാടി ചെയ്തത് തന്നെ ആയിരുന്നു.
ആ സുരേഷ് കുമാറിനെ ഒക്കെ ഇതുപോലുള്ള ഒരു സിനിമയിലേക്ക് കാസറ്റ് ചെയ്തത് കണ്ടപ്പോൾ തന്നെ ഏകദേശം നിലവാരം തോന്നിയിരുന്നു. സുഹൃത്ബന്ധങ്ങൾക്ക് വേണ്ടി ആളുകളെ കുത്തി നിറയ്ക്കുന്നതാവരുത് സിനിമ എന്ന് പ്രിയദർശൻ പോലുള്ള സംവിധായകർക്ക് മനസിലായില്ലേൽ പിന്നെ എന്ത് പറയാനാ
ഒരുപാട് നടീനടന്മാർ വന്നുപോകുന്ന സിനിമയാണ് എങ്കിലും എടുത്തുപറയത്തക്കതൊന്നും തോന്നിയില്ല , പലരും അവരുടെ റോളുകൾ ചെയ്തുതീർക്കാൻ വേണ്ടി ചെയ്തു അത്രമാത്രം.
പ്രിയദർശൻ എന്ന പേര് തന്നെ നമുക്കൊക്കെ അഭിമാനം ആയിരുന്നു , ഒന്നും വേണ്ട ഒരു സാങ്കേതിക വിദ്യയും അതികം ഇല്ലാത്ത കാലത്തു കാലാപാനി പോലെ ഒരു എപിക് സിനിമ എടുത്ത വ്യക്തി പക്ഷെ എന്തുപറ്റി സർ ഇത്രയും വലിയ സാങ്കേതിക വിദ്യ കൾ നമുക്ക് മുന്നിൽ ഉള്ള ഈ കാലത് ആ പഴയ കാലാപാനി സിനിമയോട് പോലും കിടപിടിക്കാൻ പറ്റുന്ന വിഷ്വൽസ് ഒന്നും മരക്കാരിൽ കാണാൻ ആയില്ല. നല്ല ഫ്രെയിംസ് ഒക്കെ കൃത്യമായി ട്രെയ്ലറിൽ കാണിച്ചിട്ടുണ്ട് ബാക്കിയൊക്കെ. ഒരു സ്ലോ മൂവി ഒരുക്കിയത് ഒന്നും അല്ല പ്രശനം നമ്മൾ ഇതുപോലുള്ള ഒരു സിനിമ കണ്ടു കഴിയുമ്പോൾ എന്തെങ്കിലുമൊക്കെ മനസ്സിൽ കൂടെ കൊണ്ട് പോവണം , അങ്ങനെ ഉള്ള ഒന്നും തന്നെ എനിക്ക് അനുഭവിക്കാൻ പറ്റിയില്ല. അവിടെ ഇവിടെയും ഒക്കെ നന്നായി ബാഹുബലിയും കായംകുളം കൊച്ചുണ്ണിയും ഒക്കെ അടിക്കുന്നുണ്ട്.
തിരുവിന്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്ത മികച്ച വിഷ്വൽസ് മുകളിൽ പറഞ്ഞപോലെ ട്രെയ്ലറിൽ കാണിച്ച രംഗങ്ങളിലും ഗാന രംഗങ്ങളിലും മാത്രം ഒതുങ്ങിയതായി തോന്നി. യുദ്ധ രംഗം പോലും അത്രത്തോളം പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിഷ്വൽസ് ആയി തോന്നിയില്ല .
ഗാനങ്ങൾ സിനിമകാണുമ്പോൾ കാണാം എന്നല്ലാതെ ഓർത്തുവയ്ക്കാൻ ഉള്ളതൊന്നും ഉണ്ടായിരുന്നില്ല.
ഈ സിനിമയുടെ നെഗറ്റിവ് സൈഡ്സ് എടുത്തു പറയുകയാണേൽ ആദ്യം മനസ്സിൽ വരുന്നത് കഥ തന്നെയാണ് , പിന്നെ വലിച്ചു നീളുന്ന സംഭാഷണങ്ങൾ, ബിജിഎം ഒക്കെ മിക്കയിടത്തും ഒന്നും പറയാനില്ല. ഓവർ ഡ്രാമാറ്റിക്ക് ആയുള്ള സീനുകൾ പലയിടത്തും. പിന്നെ ഒരുപാട് താരങ്ങളെ കുത്തിനിറച്ച ഒരു ഫീൽ പലതും ആവശ്യമുണ്ടോ എന്ന് വരെ തോന്നിപ്പോകുന്ന അവസ്ഥ.
ട്രെയിലറിലെ വിഷ്വൽ എഫക്ട് ഒക്കെ കണ്ടു തീയേറ്ററിൽ കയറിയപ്പോൾ ആണ് മനസ്സിലായത് ഏറ്റവും മികച്ച വിഷ്വൽസ് ഒക്കെ ആ ട്രെയ്ലറിൽ കണ്ടത് മാത്രമായിരുന്നു എന്ന്. ഇതുപോലുള്ള സിനിമകളിൽ പലപ്പോഴും രോമാഞ്ചം ഉളവാക്കുന്ന സീനുകൾ ഒക്കെ നമ്മൾ പ്രതീക്ഷിക്കും, പക്ഷേ അങ്ങനെ ഒരു സീൻ എത്ര ചികഞ്ഞിട്ടും കാണാൻ ആയിട്ടില്ല.
കുഞ്ഞാലിമരക്കാർ കാണാൻ പോകുമ്പോൾ നിങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ പോകണം എന്നൊക്കെ ഇനി പറഞ്ഞാൽ അത് എത്രത്തോളം ആളുകൾക്ക് ഉൾക്കൊള്ളാൻ ആവുമെന്ന് എനിക്ക് അറിയില്ല .
ചരിത്രവും കൂടെ ഭാവനയും ഒക്കെ കൂടിച്ചേർന്നതാണ് ഈ സിനിമ , പക്ഷേ അത് മിക്സ് ചെയ്തത് പാകത്തിനായില്ലേൽ എന്താകുമോ അത് തന്നെ ആണ് ഈ സിനിമയിൽ വന്ന നെഗറ്റിവ് ഔട്ട്പുട്ട്. നായകൻറെ വീരഭാവവും ധീരതയുമൊക്കെ എങ്ങനെയൊക്കെ ഈ സിനിമയിൽ മിക്സ് ചെയ്തത് അശേഷം പാളി. അത്ഭുതങ്ങൾ എന്നൊന്നും പറയാൻ ഉള്ളത് സിനിമയിൽ എവിടെയും കണ്ടില്ല. സ്ഥിരം ദൈവ പുരുഷനെപ്പോലെയുള്ള നായകൻ , കുറച്ചു ഒറ്റുകൊടുക്കലുകൾ , കുറച്ചു ചതിക്കുഴികൾ , അങ്ങനെ നാം സ്ഥിരം സിനിമകളിൽ കാണുന്ന എല്ലാം തന്നെ ഇവിടെയും കാണാം.
സിനിമ ചങ്ങായി റേറ്റിങ് : 4/10
NB : ആന്റണി എടുത്ത ഒരു തീരുമാനം തെറ്റി … മരക്കാർ OTT യും ദൃശ്യം 2 തീയേറ്ററിലും ആയിരുന്നേൽ പൊളിച്ചേനെ. വേറൊന്നും കൊണ്ടല്ല ഇമോഷണൽ സീനിൽ പോലും പൊട്ടിച്ചിരിക്കുകയായിരുന്നു പലയിടത്തും പ്രേക്ഷകർ .