മാർച്ച് 28 ,29 തീയതികളിൽ ജീവനക്കാരും അദ്ധ്യാപകരും 48 മണിക്കൂർ പണിമുടക്കും: സെറ്റോ

കോട്ടയം: കേന്ദ്ര സംസ്ഥാന – സർക്കാരുകളുടെ തെറ്റായ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28 , 29 തീയതികളിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും 48 മണിക്കൂർ പണിമുടക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കുവാനുള്ള കേന്ദ്രനയങ്ങൾക്കെതിരെയും സിവിൽ സർവ്വീസ് തസ്തിക വെട്ടിക്കുറച്ച് കരാർ നിയമനങ്ങളുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെയുമാണ് സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും 48 മണിക്കൂർ പണിമുടക്കുന്നത്. 3 ഗഡു ക്ഷമബത്ത അനുവദിക്കുക , ലീവ് സറണ്ടർ പുന: സ്ഥാപിക്കുക , പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക , തദ്ദേശ പൊതു സർവ്വീസ് രൂപീകരണം ഉപേക്ഷിക്കുക , ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയുക , മെഡിസെപ്പ് സർക്കാർ പങ്കാളിത്തത്തോടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സൊറ്റോ മുന്നോട്ട് വയ്ക്കുന്നുണ്ട്. പണിമുടക്ക് നോട്ടീസ് മാർച്ച് 19ന് കളക്ടർക്ക് നൽകുവാനും 21 മുതൽ 25 വരെ ഓഫീസ് പ്രചരണ പ്രവർത്തനങ്ങൾ നടത്തുവാനും സെറ്റോ ജില്ലാ കമ്മറ്റി തീരുമാനിച്ചു.
ജില്ലാ ചെയർമാർ രഞ്ജു കെ മാത്യു അധ്യക്ഷത വഹിച്ചു. എസ് ബിനോജ് , സോജോ തോമസ് , മനോജ് വി. പോൾ , ജയശങ്കർ പ്രസാദ് ജി., ഷിജിനിമോൾ തമ്പി , ഉദയകുമാർ ആർ, അനീഷ് ഐ.എം. , ജെ ജോബിൻസൺ , കെ.ആർ. ജയകൃഷ്ണൻ ,സ്മിതാ രവി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.