കോട്ടയം നഗരത്തിൽ ചില്ലറത്തട്ടിപ്പ്! രണ്ടായിരം രൂപയുടെ ചേഞ്ച് ചോദിച്ചെത്തി പണംകൈക്കലാക്കുന്ന വിരുതൻ മൂന്നു കടകളിലെ ജീവനക്കാരെ കബളിപ്പിച്ചു; തട്ടിപ്പ് മുഴുവൻ നടന്നത് നഗരമധ്യത്തിൽ കോഴിച്ചന്തയ്ക്കുള്ളിൽ

കോട്ടയം നഗരത്തിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

കോട്ടയം: ചില്ലറ ചോദിച്ചെത്തി കടകളിൽ തട്ടിപ്പ് നടത്തുന്ന സംഘം കോട്ടയം നഗരത്തിൽ കോഴിച്ചന്ത റോഡിൽ തമ്പടിച്ച് തട്ടിപ്പ് നടത്തുന്നു. കോഴിച്ചന്ത റോഡിലെ മൂന്നു കടകളിലാണ് രണ്ടാഴ്ചയ്ക്കിടെ സംഘം തട്ടിപ്പ് നടത്തിയത്. രണ്ടായിരം രൂപയ്ക്ക് ചില്ലറ ചോദിച്ചെത്തി പണവുമായി മുങ്ങുന്ന രീതിയാണ് തട്ടിപ്പ് സംഘം നടത്തുന്നത്. ഒരു മൊബൈൽ ഷോപ്പിലും, ഒരു പച്ചക്കറി കടയിലും, മറ്റൊരു കടയിലുമാണ് സംഘം തട്ടിപ്പ് നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ടായിരം രൂപയുടെ ചില്ലറ തേടിയാണ് തട്ടിപ്പ് സംഘം കടയിൽ എത്തുന്നത്. കടയ്ക്കുള്ളിൽ കയറിയ ശേഷം താൻ തൊട്ടടുത്ത കടയിലെ ജീവനക്കാരനാണെന്നും, കടയിലേയ്ക്കു രണ്ടായിരം രൂപയുടെ ചേഞ്ച് ആവശ്യമുണ്ടെന്നും അറിയിച്ചാണ് തട്ടിപ്പുകാരൻ എത്തുന്നത്. സമീപത്തെ കടയിലെ ജീവനക്കാരനായതിനാൽ കടയിലെ ആളുകൾ പണം നൽകും. ഈ പണവുമായി തട്ടിപ്പുകാരൻ സ്ഥലം വിടുകയാണ് പതിവ്.

കഴിഞ്ഞ ദിവസം കോട്ടയം ചന്തക്കടവിലെ കടയിൽ സമാന രീതിയിൽ സംഘം തട്ടിപ്പ് നടത്തിയിരുന്നു. ഇവിടെ നിന്നുള്ള സിസിടിവി കാമറാ ദൃശ്യങ്ങൾ കട ഉടമകൾക്കു ലഭിച്ചിരുന്നു. ഇതിനു സമാനമായ സാഹചര്യമാണ് ഇപ്പോൾ കോട്ടയം നഗരത്തിലെ മറ്റു രണ്ടു കടകളിലും ഉണ്ടായിരിക്കുന്നത്. ഈ കടകളിലും കയറിയ മോഷ്ടാവ് ഇത്തരത്തിൽ പണം തട്ടിയെടുക്കുകയായിരുന്നു. മൂന്നു കടകളിൽ നിന്നും ലഭിച്ച സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് കട ഉടമകൾ മൂന്നിടത്തും എത്തിയത് ഒരു പ്രതികൾ തന്നെയാണ് എന്നു തിരിച്ചറിഞ്ഞത്.

തട്ടിപ്പ് സംഘത്തെ കണ്ടെത്താൻ സമീപത്തെ കട ഉടമകൾക്കും നിർദേശം നൽകിയിട്ടുണ്ട്. തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട ആളുകൾ നഗരത്തിൽ തന്നെ കറങ്ങി നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിൽ കട ഉടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles