ന്യൂസ് ഡെസ്ക് : സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞെന്ന തരത്തില്‍ നടക്കുന്ന പ്രചരണത്തിനെതിരെ പ്രതികരിച്ച് നടി. സിനിമയുടെ പൂജ ചടങ്ങിനിടെ സംവിധായകനൊപ്പം നില്‍ക്കുന്ന ചിത്രം മുറിച്ചുമാറ്റി വിവാഹച്ചിത്രമായി പ്രചരിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടി നടത്തിയത് ഇത്തരം പ്രവൃത്തി അസ്വസ്ഥതയുണ്ടാക്കുന്നതും നീചവുമാണെന്നും നടി തുറന്നടിച്ചു.
”സത്യസന്ധമായി പറയുകയാണെങ്കില്‍, ഞാൻ കിംവദന്തികളെ കാര്യമായി ഗൗനിക്കാത്ത ഒരാളാണ്. എന്നാല്‍ അതില്‍ കുടുംബാംഗങ്ങളെപോലെ കരുതുന്ന സുഹൃത്തുക്കളെ ഉള്‍പ്പെടുത്തുമ്പോള്‍, എനിക്കു സംസാരിക്കേണ്ടി വരും. എന്റെ സിനിമയുടെ പൂജാ ചടങ്ങില്‍ നിന്നുള്ള ഒരു ചിത്രം മനഃപൂര്‍വം മുറിച്ചുമാറ്റി പെയ്ഡ് ബോട്ടുകളാല്‍ വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിച്ചു. ജോലി സംബന്ധമായ കാര്യങ്ങള്‍ക്കു വേണ്ടി സന്തോഷകരമായ അറിയിപ്പുകള്‍ പങ്കിടാൻ ഉള്ളപ്പോള്‍, ഈ തൊഴിലില്ലായ്മ പ്രവൃത്തികള്‍ക്കെല്ലാം വിശദീകരണം നല്‍കേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് തീര്‍ത്തും നീചമാണ്.”-സായി പല്ലവി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസങ്ങളിലാണ് സായ് പല്ലവി രഹസ്യമായി വിവാഹിതയായി എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പടര്‍ന്നത്. സംവിധായകനൊപ്പം പൂമാല അണിഞ്ഞുള്ള സായി പല്ലവിയുടെ ചിത്രവും ചേര്‍ത്തുവച്ചായിരുന്നു വാര്‍ത്ത. രാജ്കുമാര്‍ പെരിയസാമി എന്ന സംവിധായകനെ നടി രഹസ്യമായി വിവാഹം കഴിച്ചുവെന്നായിരുന്നു ചിത്രം സഹിതം പ്രചരിച്ചത്. ശിവ കാര്‍ത്തികേയന്റെ 21ാമത്തെ സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണ് തെറ്റായ രീതിയില്‍ ചില ആളുകള്‍ പ്രചരിപ്പിച്ചത്.
സായ് പല്ലവിക്കൊപ്പം മാലയിട്ട് നില്‍ക്കുന്നത് ശിവ കാര്‍ത്തികേയന്‍ സിനിമയുടെ സംവിധായകനായ രാജ്കുമാര്‍ പെരിയസാമിയാണ്. പൂജാ ചടങ്ങുകളുടെ ഭാഗമായിട്ടാണ് ഇരുവരും മാല ധരിച്ചത്. സിനിമയുടെ ക്ലാപ് ബോര്‍ഡ് ഒഴിവാക്കി രാജ്കുമാറും, സായ് പല്ലവിയും മാത്രമുള്ള ഭാഗം കട്ട് ചെയ്താണ് ഈ ചിത്രം പ്രചരിപ്പിച്ചത്. സായ് പല്ലവിയുടെ ആരാധകര്‍ നടത്തുന്ന ഫെയ്‌സ്‌ബുക്ക് പേജിലാണ് ആദ്യം വ്യാജ വിവാഹ ചിത്രം പ്രത്യക്ഷപ്പെട്ടത്.