കഴിഞ്ഞവര്‍ഷം അവസാനത്തോടുകൂടി സോഷ്യല്‍ മീഡിയ ഏറെ ആഘോഷമാക്കിയ താരവിവാഹമാണ് ക്രിസ് വേണുഗോപാലിന്റെയും ദിവ്യ ശ്രീധറിന്റെയും.മലയാളം ടെലിവിഷന്‍ പ്രഷറിക്ക് ഏറെ സുപരിചിതരായ താരങ്ങള്‍ സീരിയലുകളില്‍ ആണ് സജീവമായി അഭിനയിക്കുന്നത്. പത്തരമാറ്റ് എന്ന സീരിയലില്‍ ഒരുമിച്ചതോടെയാണ് താരങ്ങള്‍ ജീവിതത്തിലും ഒന്നിക്കാന്‍ കാരണമായത്.വീട്ടുകാരുടെ സമ്മതത്തോടെ നടത്തിയ വിവാഹമാണെങ്കിലും വ്യാപകമായ രീതിയില്‍ വിമര്‍ശനങ്ങളാണ് ഇരുവര്‍ക്കും നേരിടേണ്ടി വന്നത്. താടി നരച്ച ലുക്ക് കണ്ടതോടെ ക്രിസ്പ് പ്രായമുള്ള ആളാണെന്നും ഈ പ്രായത്തില്‍ വിവാഹം കഴിക്കണമോന്നുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു. പിന്നാലെ ഇത് വിമര്‍ശനങ്ങള്‍ക്ക് കാരണമായി.വളരെ മോശമായി രീതിയിലാണ് ചിലര്‍ താരങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. പല അഭിമുഖങ്ങളിലൂടെയും വിവാഹ വിശേഷങ്ങളും മുന്‍കാല ബന്ധങ്ങളെ പറ്റിയും സംസാരിച്ചിരുന്നു. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ആദ്യ വിവാഹത്തെക്കുറിച്ചും പ്രിയപ്പെട്ടവരുടെ വേര്‍പാടുകളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ്. ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും.’കല്യാണത്തില്‍ അവസാനിച്ച പ്രണയം ഡിവോഴ്‌സില്‍ അവസാനിച്ച വിവാഹം പിന്നെ പ്രിയപ്പെട്ടവരുടെ മരണം അതെല്ലാം വല്ലാത്തൊരു മരവിപ്പാണ് ആ നാളുകളില്‍ ഉടനീളം തനിക്ക് തന്നുകൊണ്ടിരുന്നതെന്ന് ക്രിസ് പറയുന്നു.
മരണം വഴിമാറി പോയ എത്രയോ അവസരങ്ങള്‍. ഇത്രയൊക്കെ ആയിട്ടും ജീവിതം എന്നോട് കരുണ കാട്ടിയില്ല. സുഹൃത്തും വഴികാട്ടിയുമായി കൂടെ നിന്ന ഒരു കൂട്ടുകാരിയുടെ മരണം വല്ലാതെ വേദനിപ്പിച്ചു. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു അവളെ കൊണ്ടുപോയത്.പിന്നെ എന്റെ അമ്മാവനെ നിങ്ങള്‍ അറിയും. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ ഭര്‍ത്താവ് രാജ. അദ്ദേഹത്തിന്റെ മരണവും വല്ലാതെ തകര്‍ത്തു. ജീവിതം നിലയില്ലാ കയത്തിലേക്ക് വീണു പോയപ്പോള്‍ ഭക്ഷണം വാങ്ങിത്തന്ന എന്റെ ഗുരു ഷാജിച്ചായന്റെ മരണം… വിവാഹമോചനത്തിനുശേഷം വേദനിപ്പിക്കുന്ന കാര്യത്തില്‍ വിധി എന്നോട് പിശുക്ക് കാണിച്ചിട്ടില്ലെന്നാണ്’ ക്രിസ് പറയുന്നത്.തന്റെ ജീവിതവും ഏതാണ്ട് ഇതുപോലെ ആണെന്നാണ് ദിവ്യയും പറയുന്നത്. ഫ്‌ലാഷ് ബാക്കില്‍ കളറില്ല, ഇരുട്ട് മാത്രമേയുള്ളൂ. വിവാഹം കഴിച്ച വ്യക്തി രണ്ടാം കെട്ടുകാരന്‍ ആണെന്ന ചതി വൈകിയാണ് അറിഞ്ഞത്. മദ്യപിച്ച് ആള്‍ക്കാരുടെ മര്‍ദ്ദനമേറ്റ് ചോരയില്‍ കുളിച്ചു കയറി വന്ന മനുഷ്യന്‍. എല്ലാം നേരെയാകുമെന്ന് പ്രതീക്ഷിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷേ എല്ലാം വെറുതെയായി.വീട്ടുകാരുടെ സമ്മതമില്ലാതെ നടന്ന വിപ്ലവ കല്യാണമായതുകൊണ്ട് തന്നെ തുടര്‍ ജീവിതവും അനന്തരഫലങ്ങളും എന്റെ മാത്രം ഉത്തരവാദിത്വമായി. രാപകല്‍ വിശ്രമമില്ലാതെ അധ്വാനിച്ചു. ഹിറ്റായി മാറിയ ഖല്‍ബാണ് ഫാത്തിമ ആല്‍ബത്തിലെ ‘ആശകള്‍ ഇല്ലാത്ത എന്‍ ജീവിതയാത്രയില്‍’ എന്ന പാട്ടിലെ നായികയായതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടി തുടങ്ങി. പച്ചക്കുതിര, ബസ് കണ്ടക്ടര്‍ തുടങ്ങി കുറെ സിനിമകളില്‍ അഭിനയിച്ചു.അഭിനയമില്ലാത്ത സമയത്ത് മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടും ജോലി ചെയ്തിട്ടുണ്ട്. പക്ഷേ എന്നെ സ്വസ്ഥമായി വിടില്ലെന്ന് ഉറപ്പിച്ച ആ വ്യക്തി പറ്റാവുന്ന ഇടത്തോളം ദ്രോഹിച്ചു. ജീവിതം വീണ്ടും വീണ്ടും നരകമായി. മോളെ ഗര്‍ഭം ധരിച്ച സമയത്ത് കുഞ്ഞിന്റെ മുഖം ആരെ പോലെയിരിക്കും എന്ന് നോക്കട്ടെ എന്നിട്ട് ഉറപ്പിക്കാമെന്ന് പറഞ്ഞ ആ മനുഷ്യന്റെ അധിക്ഷേപം ഇന്നും ചങ്ക് തുളയ്ക്കുന്ന മുറിവാണ്.ശരിക്കും പറഞ്ഞാല്‍ 18 വയസ്സ് മുതല്‍ 32 വയസ്സ് വരെയുള്ള കാലം സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇത്രയൊക്കെ ആയിട്ടും മരിക്കാതെ എന്നെ ഈ മണ്ണില്‍ വേറൊരു ഉറപ്പിച്ച് നിര്‍ത്തിയത് എന്റെ കുഞ്ഞുങ്ങളാണെന്ന് ദിവ്യയും പറയുന്നു…