തൃശൂർ : ഓൺലൈൻ ചാനലിന്റെ മറവിൽ അപവാദ പ്രചാരണം പ്രമുഖ ചാനൽ പ്രവർത്തകനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ടി എൻ പ്രതാപൻ എംപിക്കെതിരെ അപവാദപ്രചാരണം നടത്തിയ മറുനാടൻ മലയാളി ഓൺലൈൻ യു ട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെയാണ് തൃശൂർ വെസ്‌റ്റ് പൊലീസ് കേസെടുത്തത്. ദുബായിലെ പരിപാടിയിൽ ടി എൻ പ്രതാപൻ എംപി മദ്യപിച്ച് സുഹൃത്തുക്കളുമായി ആഘോഷിക്കുന്നു എന്ന തരത്തിൽ മറുനാടൻ മലയാളി ഓൺ ലൈൻ ചാനലിൽ ദൃശ്യങ്ങൾ സഹിതം ഷാജൻ സ്കറിയ വാർത്ത നൽകിയിരുന്നു.ഇത് തെറ്റായ വാർത്തയാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ എംപി, മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
മറുനാടൻ മലയാളി ചാനലിന്റെ അപവാദ പ്രചാരണം ; ടി എൻ പ്രതാപൻ എംപിക്കെതിരെ തെറ്റായ പ്രചാരണം നടത്തി ; ഷാജൻ സ്കറിയക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്
Advertisements