പുണ്യസ്ഥലങ്ങളിൽ മദ്യം വേണ്ട; 17 നഗരങ്ങളില്‍ മദ്യവില്പനയ്ക്ക് നിരോധനമേർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ

ഭോപ്പാല്‍: 17 നഗരങ്ങളില്‍ മദ്യവില്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. 17 പുണ്യ സ്ഥലങ്ങളില്‍ മദ്യം നിരോധിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. മദ്യനിരോധനം സംസ്ഥാനത്ത് പൂർണമായി നടപ്പാക്കുന്നതിന് മുൻപുള്ള ആദ്യ ചുവടാണ് ഇതെന്നും മോഹൻ യാദവ് അറിയിച്ചു.

Advertisements

ശ്രീകൃഷ്ണനും ശ്രീരാമനും മധ്യപ്രദേശില്‍ കാലുകുത്തിയ സ്ഥലങ്ങളിലെല്ലാം മദ്യം നിരോധിക്കുമെന്ന് നർസിംഗ്പൂർ ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. മദ്യപാനത്തിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ എല്ലാവർക്കും അറിയാം. നമ്മുടെ യുവാക്കള്‍ രാജ്യത്തിന്‍റെ ഭാവി വാഗ്ദാനങ്ങളാണ്. അവർ മോശം വഴിയിലൂടെ സഞ്ചരിക്കരുത് എന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുകയുണ്ടായി. പിന്നാലെയാണ് ഉത്തരവിറങ്ങിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മദ്യ നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടികയില്‍ മുഖ്യമന്ത്രിയുടെ നാടായ ഉജ്ജയിനുമുണ്ട്. ദാതിയ, പന്ന, മണ്ഡ്‌ല, മുള്‍ട്ടായി, മന്ദ്‌സൗർ, മൈഹാർ, ഓംകാരേശ്വർ, മഹേശ്വർ, മണ്ഡലേശ്വർ, ഓർച്ച, ചിത്രകൂട്, അമർകണ്ടക്, സല്‍കാൻപൂർ, ബർമാൻ കാല, ലിംഗ, കുന്ദല്‍പൂർ, ബന്ദക്പൂർ എന്നീ മേഖലകളിലാണ് മദ്യവില്‍പ്പന നിരോധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ നഗരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ എങ്ങോട്ടും മാറ്റിസ്ഥാപിക്കില്ലെന്നും പൂർണമായി അടച്ചുപൂട്ടുമെന്നുമാണ് അറിയിപ്പ്- “പുണ്യ സ്ഥലങ്ങളില്‍ മദ്യനിരോധനം എന്ന വലിയ തീരുമാനത്തിലേക്ക് ഞങ്ങള്‍ നീങ്ങുകയാണ്. മദ്യപാനം കുടുംബങ്ങളില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നല്ല ഭരണം നടത്താൻ ഞങ്ങള്‍ ശ്രമിക്കുന്നു. സ്ത്രീകളും കുട്ടികളും കർഷകരും എല്ലാവരും മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു”- എന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.