മറ്റക്കര: പള്ളിക്കത്തോട് മറ്റക്കരയിൽ വൻ മോഷണം. രണ്ടു ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. അയിരൂർ മഹാദേവക്ഷേത്രത്തിലും കുറ്റിയാനിക്കൽ അയ്യൻ ഭട്ടര് ധർമ്മശാസ്താ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത് . ശനിയാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്.
കുറ്റിയാനിക്കൽ ക്ഷേത്രത്തിലെ ആംബ്ലിഫെയറും മേശയ്ക്ക് അകത്ത് സൂക്ഷിച്ച ഏതാനം തുകയും മോഷ്ടാക്കൾ കവർന്നെടുത്തു. അയിരൂർ മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചാണ് പണം കവർന്നത്. ക്ഷേത്ര മതിലിനകത്തെ ചുറ്റമ്പലങ്ങളുടെ നാല് കാണിക്കപ്പെട്ടിയാണ് തകർത്ത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാന കാണിക്കപ്പെട്ടി തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മോഷ്ടാക്കാൻ നാലമ്പലത്തിനകത്ത് കടന്നതായി കണ്ടെത്തിയിട്ടില്ല. ക്ഷേത്രത്തിലോ പ്രദേശത്തോ സി.സി.ടി.വി ക്യാമറകളുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മോഷ്ടാക്കളെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടുമില്ല. ഈ സാഹചര്യത്തിൽ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനൊരുങ്ങുകയാണ് പൊലീസ്. അയർക്കുന്നം പൊലീസ് സ്ഥലത്ത് എത്തി നടപടി സ്വീകരിച്ചു.