മുഖ്യമന്ത്രിക്കും വീണാ വിജയനും സിഎംആര്‍എല്ലിനുമെതിരെ അന്വേഷണം വേണമെന്ന എംഎല്‍എയുടെ ഹര്‍ജി; ഫയലില്‍ സ്വീകരിച്ച്‌ കോടതി

തിരുവനന്തപുരം : മുഖ്യമന്ത്രിയ്ക്കും മകള്‍ വീണ വിജയനും സിഎംആർഎല്‍ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി കോടതി ഫയലില്‍ സ്വീകരിച്ചു. സിഎംആർഎല്‍ കമ്പനിക്ക് തോട്ടപ്പള്ളിയില്‍ നിന്നും കരിമണല്‍ കടത്താൻ സർക്കാർ ഒത്താശ ചെയ്തതടക്കം നിരവധി ആരോപണങ്ങളാണ് ഹർജിയില്‍ ഉന്നയിക്കുന്നത്. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുൻ നിർത്തി സ്വകാര്യ കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് പ്രധാന ആരോപണം.

Advertisements

ഇതിൻെറ പ്രത്യുപകാരമായ വീണ വിജയൻെറ കമ്പനിയിലേക്ക് മാസപ്പടി നല്‍കിയെന്നും ഹർജിയില്‍ ആരോപിക്കുന്നു. ഹർജി ഫയലില്‍ സ്വീകരിക്കുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തു. ഹർജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത മാസം 14ന് റിപ്പോർട്ട് നല്‍കാൻ വിജിലൻസ് ഡയറക്ടോറോട് നിർദ്ദേശിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.