യുഎഇ: അപ്രതീക്ഷിത പോരാട്ടവുമായി കുതിച്ച് കയറിയ പാക്ക് പടയോട്ടത്തിന് കടിഞ്ഞാണിട്ട് മാത്യു വൈഡിന്റെ ആക്രണം. അവസാന ഓവറുകളിൽ മാത്യു വൈഡ് നടത്തിയ പ്രത്യാക്രമണത്തിൽ പാക്ക് പോരാളികളുടെ ആയുധനങ്ങളെല്ലാം തവിടു പൊടി. പാക്കിസ്ഥാന്റെ പേസ് അത്ഭുതം ഷഹിൻഷാ അഫ്രീദിയുടെ 19 ആം ഓവറിൽ ഓസീസ് ബാറ്റ്‌സ്മാൻ മാത്യു വെയ്ഡ് അടിച്ചു കൂട്ടിയത് 22 റണ്ണാണ്..! ഇതിൽ തുടർച്ചയായ മൂന്നു സിക്‌സറുകൾ കൂടി ഉൾപ്പെടുമെന്ന് ഓർക്കണം. അഫ്രീദിയ്ക്ക് ഒരിക്കലും മറക്കാനാവാത്ത ലോകകപ്പ് സെമിയായി മത്സരം മാറി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നാലു വിക്കറ്റ് നഷ്ടമായി പടുത്തുയർത്തിയ 176 എന്ന വൻ വിജയ ലക്ഷ്യം, അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തി, ഒരോവർ ബാക്കി നിൽക്കെ ഓസ്‌ട്രേലിയ മറികടന്നു. പത്തൊൻപതാം ഓവർ അഫ്രീദി എറിയാനെത്തുമ്പോൾ 22 റണ്ണായിരുന്നു ആസ്‌ട്രേലിയക്ക് വേണ്ടിയിരുന്നത്. ബാറ്റിംങിൽ സ്‌റ്റോണിസായിരുന്നു ഒരു വശത്ത്. ആദ്യ പന്തിൽ സ്റ്റോണിസിനെ നിർത്തി ഡോട്ട് ബോൾ. രണ്ടാം പന്തിൽ ഒരു വശത്തേയ്ക്ക് പന്ത് തട്ടിയിട്ട് സ്റ്റോണിസ് ഓടി. എൽ.ബിഡബ്യു അപ്പീലിനെ റിവ്യുവിലൂടെ സ്റ്റോണിസ് മറികടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാത്യു വൈഡ് ബാറ്റിംങ് എൻഡിൽ. അഫ്രീദിയുടെ പന്ത് വൈഡ്, ഒരു റൺ മാത്രം ബോർഡിൽ. വൈഡ് നൽകിയ ക്യാച്ച് ഡ്രോപ് ചെയ്തു… ഒ ആറ്റപ്പന്തിൽ ഓസീസ് ഓടിയെത്തുതത് രണ്ട് റൺ. പിന്നാലെ തുടരൻ മൂന്ന് സിക്‌സറുകളിലൂടെ വൈഡിന്റെ വിജയാഘോഷം..! ഓസീസിന് വേണ്ടി 31 പന്തിൽ 40 റണ്ണുമായി സ്‌റ്റോണിസും, 22 പന്തിൽ 28 റണ്ണുമായി മിച്ചൽ മാർഷും, 30 പന്തിൽ 49 റണ്ണുമായി ഡേവിഡ് വാർണറും തിളങ്ങി.
പാക്കിസ്ഥാന് വേണ്ടി 52 പന്തിൽ 67 റണ്ണെടുത്ത് റിസ്വാനും, 34 പന്തിൽ 39 റണ്ണെടുത്ത് ബാബർ അസമും, 32 പന്തിൽ 55 റണ്ണടിച്ച് ഫക്കർ സാമാനും തിളങ്ങിയെങ്കിലും കളി പക്ഷേ കൈവിട്ട് പോയിരുന്നു.