മാത്‍സ് ടാലന്റ് സെർച്ച് സ്കോളർഷിപ്പ് പരീക്ഷയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള ഗണിത ശാസ്ത്ര പരിഷത്ത് സംസ്ഥാനതലത്തിൽ നടത്തുന്ന മാത്‍സ് ടാലന്റ് സെർച്ച് സ്കോളർഷിപ്പ് പരീക്ഷയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള, സിബിഎസ്എ, ഐസിഎസ്ഇ സിലബസ്സുകളിൽ എൽകെജി മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കും ഈ സ്കോളർഷിപ്പിൽ പങ്കെടുക്കാവുന്നതാണ്. ഡിസംബർ എട്ടിന് നടക്കുന്ന പ്രാഥമിക പരീക്ഷയിൽ മികവ് നേടുന്നവർക്കുള്ള രണ്ടാംഘട്ട പരീക്ഷ 2025 ജനുവരി 25ന് ജില്ലാ കേന്ദ്രങ്ങളിൽ നടത്തും. ഇതിൽ ഒന്നു മുതൽ പത്തുവരെ റാങ്ക് നേടുന്ന എല്ലാ വിഭാഗത്തിലുള്ള കുട്ടികൾക്കും മെറിറ്റ് സർട്ടിഫിക്കറ്റും സ്കോളർഷിപ്പും ലഭിക്കുന്നതാണ്. കൂടാതെ ഒന്നാം റാങ്കുകാർക്ക് സുവർണ്ണ മുദ്രയും ലഭിക്കും. വിശദവിവരങ്ങൾക്ക് 15 രൂപ തപാൽ സ്റ്റാമ്പ് സഹിതം ജന: സെക്രട്ടറി കേരള ഗണിതശാസ്ത്ര പരിഷത്ത്, മണർകാട് പി ഒ കോട്ടയം -19 എന്ന വിലാസത്തിൽ അപേക്ഷിക്കുകയോ 9447806929 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Advertisements

Hot Topics

Related Articles