മാവേലിക്കര: ചെറിയനാട് പടനിലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പെരിങ്ങിലിപ്പുറം ലക്ഷംവീട് കോളനിയിൽ അനുഭവനത്തിൽ രാമചന്ദ്രൻ (57) ആണു മരിച്ചത്.
Advertisements
മാവേലിക്കര-കോഴഞ്ചേരി റോഡിൽ ചെറിയനാട് പടനിലം ജങ്ഷനിലായിരുന്നു അപകടം. ബൈക്കിലെത്തിയ രാമചന്ദ്രൻ ക്ഷേത്ര റോഡിൽ നിന്നു ജങ്ഷനിലേക്കു തിരിയുകായയിരുന്നു. ഇതിനിടെ, മാവേലിക്കര ഭാഗത്തു നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊല്ലക്കടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.