ആലപ്പുഴ : മാവേലിക്കരയിൽ മകളെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി മാവേലിക്കര സബ്ബ്ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ആറ് വയസുകാരിയെ കൊലപ്പെടുത്തിയ അച്ഛൻ ശ്രീമഹേഷാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് .മാവേലിക്കര സബ് ജയിലില്‍ വെച്ചായിരുന്നു ആത്മഹത്യാശ്രമം.
കഴുത്തിലെയും, കൈയ്യിലെയും ഞരമ്പു മുറിച്ച ഇയാളെ ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പ്രതി അക്രമാസക്തനായിരുന്നതായാണ് വിവരം. ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മദ്യലഹരിയിലാണ് പിതാവ് മകളെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മഴു കൊണ്ട് കുട്ടിയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു ശ്രീമഹേഷ്. മഹേഷും മകളും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. സമീപത്തുള്ള മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന മുത്തശ്ശി സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വെട്ടേറ്റ് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടത്. ഇത് കേട്ട് ബഹളം വെച്ചതോടെ സുനന്ദയെ പിന്തുടര്ന്ന് ആക്രമിച്ചു. ഇവരുടെ കഴുത്തിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്.