പാമ്പാടി : മെയ് ദിനാഘോഷത്തിന്റെ ഭാഗമായി മെയ് 1 ന് മെയ് ദിനത്തിൽ പാമ്പാടിയിൽ വർണ്ണശബളമായ റാലിയും പൊതു സമ്മേളനവും കലാപരിപാടികളും നടക്കും. ലക്ഷക്കണക്കിനാളുകൾ റാലിയിൽ അണിനിരക്കും. ആലാംപള്ളി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലി പാമ്പാടി ബസ് സ്റ്റാൻഡിൽ സമാപിക്കും. ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം സഹകരണ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സി പി ഐ എം ജില്ലാ സെക്രട്ടറി എ വി റസൽ , സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ , ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എം രാധാകൃഷ്ണൻ , റെജി സഖറിയ , റ്റി ആർ രഘുനാഥൻ , ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവർ പങ്കെടുക്കും. പൊതുസമ്മേളനത്തിന് ശേഷം ജെ എൻ യു കലാകാരന്മാർ അവതരിപ്പിക്കുന്ന തീപ്പാട്ട് – സംഗീത സദസ്സ് നടക്കും.