ആര്യ രാജേന്ദ്രനെ അപമാനിച്ച സംഭവം; മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്

തിരുവനന്തപുരം മേയർ ആര്യ ആര്യ രാജേന്ദ്രനെ അപമാനിച്ച സംഭവത്തില്‍ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. സാഹചര്യ തെളിവുകളാണ് ലഭിച്ചതെന്നും പൊലീസ് അറിയിച്ചു. ഡ്രൈവർ യദു ലൈംഗികച്ചുവയുള്ള ആംഗ്യം കാണിച്ചെന്നതിന്റെ തെളിവുകളാണ് ലഭിച്ചത്. സംഭവം പുനരാവിഷ്കരിച്ചാണ് പൊലീസ് തെളിവ് കണ്ടെത്തിയത്.

Advertisements

സാഹചര്യത്തെളിവുകള്‍ക്കായായിരുന്നു പൊലീസിന്റെ പുനരാവിഷ്കരണം. ബസും കാറും ഓടിച്ചായിരുന്നു പുനരാവിഷ്കരണം നടത്തിയത്. ബസിലെ ഡ്രൈവർ ആംഗ്യം കാണിച്ചാല്‍ മുന്നിലെ വാഹനത്തിലെ യാത്രക്കാർക്ക് കാണാനാകുമെന്ന് പൊലീസ് കണ്ടെത്തി. പരിശോധന നടന്നത് ശനിയാഴ്ച രാത്രി തിരുവനന്തപുരം പട്ടം പ്ലാമൂട് മുതല്‍ പി എം ജി വരെയായിരുന്നു.

Hot Topics

Related Articles