തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരില്‍ നിന്ന് 10 കോടി ഇൻസെന്റീവ് ലഭിച്ച കേരളത്തിലെ ഏക നഗരസഭ തിരുവനന്തപുരമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ. നേട്ടം കൈവരിച്ച സന്തോഷം പങ്കുവച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അമൃത് 1.0 & 2.0 പദ്ധതികളുടെ മികച്ച നിർവ്വഹണത്തിനാണ് ഈ ഇൻസെന്റീവ് ലഭിച്ചത്.
അമൃത് പദ്ധതികളിലൂടെ നഗരസഭ പരിധിയിലെ വീടുകളില്‍ കുടിവെള്ളം എത്തിച്ച പ്രവർത്തികള്‍ക്കാണ് കേന്ദ്ര സർക്കാരില്‍ നിന്നും അംഗീകാരം ലഭിച്ചത്. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതില്‍ നിർണ്ണായക പങ്കുവഹിച്ച കേരള വാട്ടർ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നഗരസഭയുടെ നന്ദി അറിയിക്കുന്നതായും മേയര്‍ കുറിച്ചു.