കണ്ണൂർ: നമ്മുടെ നാട് മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം ശുദ്ധീകരണ പ്ലാന്‍റുകള്‍ ഏറ്റവും അനിവാര്യമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷനിലെ പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു സാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ പദ്ധതി പൂര്‍ത്തിയാക്കിയത് അഭിമാനകരമായ നേട്ടമാണ്.
ഇതിനുവേണ്ടി പ്രയത്നിച്ച മേയറേയും കൗണ്‍സിലിനെയും പ്രത്യേകം അഭിനന്ദിക്കുകയാണ്. കേരളത്തിലെ 82 ശതമാനം ജലാശയങ്ങളിലും കോളിഫോം ബാക്ടീരിയയുണ്ട്. 78 ശതമാനം വീട്ടു കിണറുകളും മലിനമാണ്. മലിനജലം കുടിക്കുന്നതിന് ആര്‍ക്കും പ്രശ്നമില്ല. എന്നാല്‍ ഇത്തരം പ്ലാന്‍റുകള്‍ വരാന്‍ പാടില്ല എന്നാണ് പലരുടെയും നിലപാട്. അത് അംഗീകരിക്കുവാന്‍ സാധിക്കുകയില്ല. മാലിന്യമുക്ത കേരളത്തിനായി പ്രചരണ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും വേണ്ടത്ര ഫലമുണ്ടായിട്ടില്ല. ഇനി കനത്ത പിഴയും തടവുശിക്ഷയുമുള്‍പ്പെടെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.