ഫസ്റ്റ്ഷോസിൽ ശ്രദ്ധയാകർഷിച്ച് മൊബൈൽ ഫോൺ സിനിമ ബി.അബു

സ്മാർട്ട് ഫോണിൽ ചിത്രീകരിച്ച രണ്ട് മണിക്കൂറിലേറെ ദൈർഘ്യമുള്ള സിനിമ ” ബി.അബു “ഫസ്റ്റ്ഷോ സ് ഒടിടിയിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച് മുന്നേറുന്നു. പ്രവാസ ജീവിതത്തിലെ തിരക്കിനിടയിലും കലയെ നെഞ്ചോടു ചേർക്കുന്ന ഖത്തറിലെ ഒരുകൂട്ടം മലയാളി കലാകാരന്മാരാണ് ഫോൺ സിനിമാ വിപ്ളവത്തിനു പിന്നിൽ.

Advertisements

സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പാതയൊരുക്കി , പൂജയും നമസ്ക്കാരവുമായി കഴിയുന്ന രണ്ട് കുടുംബങ്ങളുടെ കഥ പറയുന്ന ചിത്രം പ്രവാസലോകത്തെ നേർക്കാഴ്ച്ചകളും കാട്ടിത്തരുന്നു. ഖത്തറിലായിരുന്നു ചിത്രം പൂർണ്ണമായും ചിത്രീകരിച്ചത്. 4K റിസൊല്യൂഷനിൽ ചിത്രീകരിച്ച സിനിമയിൽ അൻവർ ബാബുവും ആഷിക് മാഹിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാനർ – വൺ ടു വൺ മീഡിയ, കഥ, തിരക്കഥ, സംഭാഷണം , ഛായാഗ്രഹണം, സംവിധാനം – സുബൈർ മാടായി, നിർമ്മാണം – മൻസൂർ അലി, എഡിറ്റിംഗ് – ഷമീൽ ഏ.ജെ, അസ്സോസിയേറ്റ് ഡയറക്ടർ – അൻവർ ബാബു, പശ്ചാത്തല സംഗീതം, സൗണ്ട് മിക്സിംഗ് – മനോജ് മേലോടൻ, ബിനു റിഥം സ്വസ്തി, സോംഗ് പ്രോഗ്രാമിംഗ് & മിക്സിംഗ് – ജോഷി പുന്നയൂർക്കുളം, ആലാപനം – മുഹമ്മദ് തോയിബ് , അസിം സുബൈർ, ഗിരീഷ, ജ്യോതിഷ എസ് പിള്ള , പ്രൊഡക്ഷൻ കൺട്രോളർ – ഫയസ് റഹ്മാൻ , കല – മഹേഷ്കുമാർ , ചമയം – ദിനേശ്, ഗ്രീഷ്മ, സംവിധാന സഹായികൾ – ആരിഫ സുബൈർ, രശ്മി ശരത്, ദീപ്തി രൂപേഷ്, പ്രൊഡക്ഷൻ മാനേജർ – ശരത് സി നായർ , സാങ്കേതിക സഹായം – റഷീദ് പുതുക്കുടി, ഹാഷിം വടകര, സ്റ്റിൽസ് & പോസ്റ്റേഴ്സ് – ഫർഹാസ് മുഹമ്മദ്, മാർക്കറ്റിംഗ് – അസിം കോട്ടൂർ , പി ആർ ഓ – അജയ് തുണ്ടത്തിൽ .

Hot Topics

Related Articles