കൊച്ചി : ഗിന്നസ് പക്രു എന്ന പേരിന് മലയാളികള്‍ക്കിടിയില്‍ വേറൊരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. തന്റെ പരിമിതികളെ അവസരങ്ങളാക്കി മാറ്റി നടൻ, സംവിധായകൻ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ.താൻ ആദ്യമായി സഞ്ചരിച്ച വാഹനവും തനിക്ക് ഒരുകാലത്ത് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വാഹനങ്ങളെ കുറിച്ചെല്ലാം പറഞ്ഞിട്ടുള്ള ഗിന്നസ് പക്രു തന്റെ യാത്രകള്‍ക്കായി ഒരു ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ്.
ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഏറ്റവും പോപ്പുലർ ഹാച്ച്ബാക്ക് മോഡലായ ഫൈവ് സീരീസാണ് ഈ താരത്തിന്റെ വാഹന ശേഖരത്തിലേക്ക് എത്തിയിരിക്കുന്നത്. യാത്രകള്‍ തുടരുമെന്ന കുറിപ്പോടെ അദ്ദേഹം തന്നെയാണ് പുതിയ സന്തോഷം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ആലുവയിലെ മുൻനിര പ്രീ ഓണ്‍ഡ് കാർ വിതരണക്കാരായ ലെക്സ് മോട്ടോയില്‍ നിന്നാണ് അജയ് കുമാർ തന്റെ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബിഎംഡബ്ല്യുവിന്റെ 2021 മോഡല്‍ ഫൈവ് സീരീസ് സെഡാനാണ് അദ്ദേഹം സ്വന്തമാക്കിയതെന്നാണ് വിവരം. രണ്ട് ഡീസല്‍ എൻജിനുകളിലും ഒരു പെട്രോള്‍ എൻജിനിലുമാണ് ഈ കാലയളവില്‍ ഫൈവ് സീരീസ് നിരത്തുകളില്‍ എത്തിയിരുന്നത്. 520ഡി, 530ഡി എന്നീ ഡീസല്‍ വകഭേദങ്ങളും 530ഐ എന്ന പെട്രോള്‍ പതിപ്പുമായിരുന്നു ബിഎംഡബ്ല്യു എത്തിച്ചിരുന്നത്. ഇതില്‍ തന്നെ ഡീസല്‍ എൻജിൻ മോഡലായ 520ഡി ആണ് അജയ് കുമാറിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്.
2.0 ലിറ്റർ നാല് സിലിണ്ടർ ഡീസല്‍ എൻജിൻ കരുത്തേകുന്ന ഈ വാഹനം 190 ബിഎച്ച്പി പവറും 400 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇസഡ് എഫ് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ ആഡംബര സെഡാനില്‍ ട്രാൻസ്മിഷൻ ഒരുക്കുന്നത്. 261 ബിഎച്ച്പി പവറും 620 എൻഎം ടോർക്കുമേകുന്ന 3.0 ലിറ്റർ ഡീസല്‍ എൻജിനിലും 248 ബിഎച്ച്പി പവറും 350 എൻഎം ടോർക്കുമേകുന്ന പെട്രോള്‍ എൻജിനിലും ഈ വാഹനം എത്തിയിരുന്നു.