പത്തനംതിട്ട: മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന നീറ്റ് യു.ജി. 2021 കൗണ്‍സലിങ്ങിന്റെ രണ്ടാം റൗണ്ട് ഫലം പ്രസിദ്ധപ്പെടുത്തി. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഹാജരാക്കേണ്ട രേഖകള്‍, അഡ്മിഷന് സമയക്രമം, അടയ്ക്കേണ്ട ഫീസ് തുടങ്ങിയവയ്ക്ക് കോളേജുമായി ബന്ധപ്പെടണം. അസല്‍രേഖകളുമായി റിപ്പോര്‍ട്ട് ചെയ്യണം.
Advertisements
എം.ഡി./എം.എസ്./ഡിപ്ലോമ/പി.ജി. ഡി.എന്‍.ബി. സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് ആണ് പ്രഖ്യാപിച്ചത്. അലോട്ട്മെന്റ് ലഭിച്ചവര്‍ എം.സി.സി. വെബ്സൈറ്റില്‍നിന്ന് അലോട്ട്മെന്റ്െലറ്റര് ഡൗണ്‍ലോഡ് ചെയ്തെടുത്ത് പ്രവേശനം നേടണം. ഫെബ്രുവരി 24 വരെയാണ് പ്രവേശനം നേടാന്‍ സമയം. വിവരങ്ങള്‍ക്ക്: www.mcc.nic.in