കോട്ടയം നാഗമ്പടത്ത് എം.സി റോഡിൽ നരകക്കുഴി..! നടുവൊടിഞ്ഞ് യാത്രക്കാർ; നാഗമ്പടം മേൽപ്പാലത്തിൽ കുഴിയിൽ കുടുങ്ങി കോട്ടയം

കോട്ടയം: നാഗമ്പടത്ത് എം.സി റോഡിൽ നരകക്കുഴി. മേൽപ്പാലത്തിൽ നിന്നും നാഗമ്പടം പാലത്തിലേയ്ക്കു കയറുന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഈ കുഴിയിൽ വീണ് യാത്രക്കാർ ദുരിതം അനുഭവിക്കുകയാണ്. റോഡിന്റെ ഒരു ഭാഗം പൂർണമായും തകർന്നു കിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽ മഴ കൂടി എത്തിയതോടെ റോഡ് ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലായി. ഇതോടെ നാഗമ്പടം പാലത്തിലും പരിസരത്തും ഈ കുഴി മൂലം ഗതാഗതക്കുരുക്കും രൂപപ്പെട്ടിട്ടുണ്ട്.

Advertisements

നാഗമ്പടം മേൽപ്പാലം നിർമ്മാണ ഘട്ടം മുതൽ തന്നെ പാലത്തിന്റെ നിർമ്മാണത്തെച്ചൊല്ലി പരാതികൾ ഉയർന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനയുമുണ്ടായിരുന്നു. എന്നാൽ, പാലത്തിലെ അറ്റകുറ്റപണികൾ നടക്കാതിരുന്നത് പരാതിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പാലത്തിലെ ടാറിംങ് തകരാറിനെ സംബന്ധിച്ചു നേരത്തെ തന്നെ പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതുവരെയും പ്രശ്‌നം പരിഹരിക്കുന്നതിനു അധികൃതർക്ക് സാധിച്ചിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസത്തെ മഴയിൽ നാഗമ്പടം മേൽപ്പാലത്തിലുണ്ടായ ഭീമൻ കുഴിയിൽ പൊലീസിന്റെ മീഡിയനും കോണും അടക്കം നിരത്തി വച്ചിരിക്കുകയാണ്. ഈ കോണിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ പലപ്പോഴും റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടാകുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ റോഡിൽ ടാറിംങ് അതിവേഗം പൂർത്തിയാക്കി കുരുക്കൊഴിവാക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്.

Hot Topics

Related Articles