എം.സി റോഡിൽ കാരിത്താസിലെ വാഹനാപകടം: അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു; മരിച്ചത് കിടങ്ങൂർ സ്വദേശി

കോട്ടയം: ശനിയാഴ്ച വൈകിട്ടോടെ കാരിത്താസിനു സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കിടങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു. കിടങ്ങൂർ പുന്നത്തുറ കറ്റോഡ് വട്ടപ്പറമ്പിൽ വീട്ടിൽ നന്ദ കിഷോർ (18) ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച ബൈക്ക് തമിഴ്‌നാട് രജിസ്‌ട്രേഷൻ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നന്ദകിഷോറിന്റെ ശരീരത്തിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങിയെന്നാണ് സംശയിക്കുന്നത്.

Advertisements

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ എം.സി റോഡിൽ കാരിത്താസിനും മാതാ ആശുപത്രിയ്ക്കും ഇടയ്ക്കുള്ള റോഡിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ഏറ്റുമാനൂരിലേയ്ക്കു വരികയായിരുന്നു തമിഴ്നാട് രജിസ്ട്രേഷൻ ടൂറിസ്റ്റ് ബസ്. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ നന്ദകിഷോറിന്റെ ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നന്ദകിഷോർ റോഡിൽ വീണു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം അപകട വിവരം അറിഞ്ഞാണ് ഹൈവേ പെട്രോളിംങ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന്, ഹൈവേ സംഘം സ്ഥല്ത്ത് എത്തി. തുടർന്ന്, ഇതുവഴി എത്തിയ മറ്റൊരു കാറിലാണ് പരിക്കേറ്റ നന്ദകിഷോറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. രാത്രി വൈകി മരണം സംഭവിച്ചു. അച്ഛൻ കെ.വി പ്രശോഭ്, അമ്മ സിനി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.