കോട്ടയം : നിയന്ത്രണം വിട്ട തടിലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ച് ഉണ്ടായ അപകടത്തിൽ, പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. തമിഴ്നാട് സ്വദേശി മുരുകൻ (26)ആണ് മരിച്ചത്. എം. സി.റോഡിൽ കാരിത്താസ്നും ഏറ്റുമാനൂരിനുമിടയിൽ 101 കവല ഭാഗത്ത് ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം.
തമിഴ്നാട്ടിൽനിന്നും എത്തിച്ച വാഴക്കുലകൾ കോട്ടയം പച്ചക്കറി മാർക്കറ്റിൽ ഇറക്കിയശേഷം മടങ്ങുന്നതിനിടയിൽ തകരാറിലായ പിക്കപ്പ് വാൻ റോഡരുകിൽ നിർത്തി,ഡ്രൈവർ വാനിന്റെ ബോണറ്റ് ഉയർത്തി പരിശോധിക്കുന്നതിനി ടയിലായിരുന്നു ലോറി വാലിനു പിന്നിലിടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടിയെ തുടർന്ന് തെന്നി മാറിയ പിക്കപ്പ് വാൻ മതിലിൽ ഇടിച്ചു മറിഞ്ഞു. മതിലിനും വാനിനുമി ടയിൽ ഞെരിഞ്ഞമർന്ന വൻ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഏറ്റുമാനൂർ പൊലീസ് കേസ് എടുത്തു.