കോട്ടയം എം.സി റോഡിൽ പള്ളത്ത് വാഹനാപകടം: അമിത വേഗത്തിലെത്തിയ ആപ്പേ ഓട്ടോറിക്ഷ സ്‌കൂട്ടർ യാത്രക്കാരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി; അപകടത്തിനിടയാക്കിയ ആപ്പേ ഓട്ടോ നിർത്താതെ പോയി

പള്ളത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
സമയം – 06.11

Advertisements

കോട്ടയം: എം.സി റോഡിൽ പള്ളത്ത് അമിത വേഗത്തിലെത്തിയ ആപ്പേ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട സ്‌കൂട്ടർ യാത്രക്കാരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി. അമിത വേഗത്തിലെത്തി അപകടത്തിന് ഇടയാക്കിയ ആപ്പേ നിർത്താതെ ഓടിച്ച് പോയി. ചിങ്ങവനം കപ്പളമുക്കിൽ ആതിര ഷാജി (24), പായിപ്പാട് പള്ളിക്കച്ചിറ വേലമ്പറമ്പിൽ ശ്രീലത എം (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ പള്ളത്തായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും ചിങ്ങവനം ഭാഗത്തേയ്ക്കു പോകുകയായിരുന്നു ആതിരയും, ശ്രീലതയും സഞ്ചരിച്ച സ്‌കൂട്ടർ. പള്ളത്തിനു സമീപത്തു വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിന്നിൽ പിന്നാലെ എത്തിയ ആപ്പേ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇരുവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

തുടർന്ന്, ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകിയിട്ടുണ്ട്. ദൃക്‌സാക്ഷികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് വാഹനത്തിന്റെ വിശദാംശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നിർത്താതെ പോയ ഓട്ടോറിക്ഷ കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles