കര്‍ണാടകയില്‍ നിന്നു കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച എം.ഡി.എം.എ. പിടികൂടി; യുവാവ് അറസ്റ്റില്‍

മുത്തങ്ങ :ക്രിസ്തുമസ്-പുതുവത്സര സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ 34 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ. കണ്ടെടുത്തു.

Advertisements

കണ്ണൂര്‍ കോമാച്ചി കണ്ടത്തില്‍ വീട്ടില്‍ മുസ്തഫ (34)യെ അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ നിന്നു വരുകയായിരുന്ന കേരള ആര്‍ ടി സിയുടെ സ്വിഫ്റ്റ് ബസ്സില്‍ നിന്നുമാണ് മുസ്തഫയെ പിടികൂടിയത്. പരിശോധനക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ് പി.എ., പ്രിവന്റീവ് ഓഫീസര്‍മാരായ എം. രാജേഷ്, സുനില്‍കുമാര്‍ എം.എ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഒ.ഷാഫി, എ. അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Hot Topics

Related Articles