മാധ്യമങ്ങൾ പഠിക്കുമോ നാരദനിൽ നിന്ന്..! കേരളത്തിലെ മാധ്യമപ്രവർത്തനത്തെ പൊളിച്ചെഴുതി നാരദൻ തീയറ്ററുകളിൽ അഴിഞ്ഞാടുന്നു; ഭരണഘടനയ്ക്കും നിയന്ത്രണങ്ങൾക്കും മുകളിലല്ല മാധ്യമങ്ങൾ; ജി.വിശ്വനാഥൻ നാരദൻ റിവ്യു എഴുതുന്നു

നാരദൻ കണ്ട കേരളം

Advertisements

ജി.വിശ്വനാഥൻ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിലെ മാധ്യമങ്ങൾ നാരദനിൽ നിന്നും പഠിക്കുമോ..? ആരെയും എന്തും പറയുന്ന.. വായിൽ തോന്നുന്നതെന്നും വിളിച്ച് പറയുന്നു.. റേറ്റിംങും ഹിറ്റും വരുമാനവും മാത്രം ലക്ഷ്യമിട്ട് ഞാനാണ് മാധ്യമത്തിന്റെ മുഖമെന്ന് അഹങ്കരിച്ച് നടക്കുന്ന ഓരോ മാധ്യമപ്രവർത്തനകും കിട്ടുന്ന മുഖമടിച്ചുള്ള അടിയാണ് നാരദൻ. ഞാൻ ചെയ്യുന്നതെല്ലാം ശരിയാണെന്നും, എന്നെ ചോദ്യം ചെയ്യാൻ ഒരാളുമില്ലെന്നുമില്ല ധാരണ പടർത്തുന്ന ഓരോ മാധ്യമപ്രവർത്തകനും കാണണം നാരദനെ. ഞാൻ തന്നെയാണോ ആ നാരദനെന്ന് സ്വയം വിലയിരുത്തണം. മമ്മൂട്ടി – അമൽ നീരദ് ചിത്രമായ ഭീഷ്മപർവത്തിന് ഒപ്പം എത്തിയത് കൊണ്ടാകാം, നാരദന് കാര്യമായ പരിഗണന ആരും നൽകിയില്ല. പക്ഷേ, തീയറ്ററുകൾ ആഘോഷമാക്കിയ ഭീഷ്മപർവത്തിന് ഒരു പടി മുകളിൽ തന്നെ കേരളം നാരദനെ ചർച്ച ചെയ്യണം.

കേരളത്തിലെ പ്രമുഖ ചാനലിന്റെ മുഖമായ, ചാനലിന്റെ അവതാരകനാണ് ചന്ദ്രപ്രകാശ്. ചാനലിന്റെ ഏറ്റവും പുതിയ മുഖം. ഒരു നിർണ്ണായക ഘട്ടത്തിൽ സ്വന്തമായി ശമ്പളം പോലും നൽകാനാവാത്ത ചാനലിലെ ജീവനക്കാർ കൊണ്ടു വന്ന എക്‌സ്‌ക്യൂസീവ് വാർത്തയുടെ ഒരു നിർണ്ണായക ഘട്ടത്തിൽ താൻ തന്നെ വളർത്തി വലുതാക്കിയ ചാനലിൽ നിന്നും ചന്ദ്രപ്രകാശ് നിഷ്‌കാഷിതനാകുന്നു. ഈ സമയത്ത് തന്നെയാണ് ചന്ദ്രപ്രകാശിന്റെ മുഖവും, ആകാരവും ജനസ്വീകാര്യതയും വിറ്റ് കാശാക്കുന്നതിനായി ഒരു സ്വകാര്യ ഗ്രൂപ്പ് ചന്ദ്രപ്രകാശിനെ ക്ഷണിക്കുന്നു.

ഇവിടെ ഒരു പുതിയ ചാനൽ പിറക്കുകയായിരുന്നു. കേരളത്തെ ഞെട്ടിച്ച ഒരു വൻ വിപ്ലവ വാർത്തയോടെയായിരുന്നു ചന്ദ്രപ്രകാശിന്റെ ചാനലിന്റെ ജനനം. ഇതോടെ ചന്ദ്രപ്രകാശ് സി.പിയായി രൂപാന്തരം പ്രാപിച്ചു. നാലു മാസം കൊണ്ടു തന്നെ കേരളത്തിലെ രാഷ്ട്രീയത്തെയും, മാധ്യമങ്ങലെയും, നിയമവ്യവസ്ഥിതിയെയും തന്നെ നിയന്ത്രിക്കുന്ന രീതിയിൽ ചന്ദ്രപ്രകാശ് എന്ന സി.പി വളർന്നു. പിന്നെ, സി.പിയുടെ അഴിഞ്ഞാട്ടമായിരുന്നു. എന്നെയും എന്റെയും മാധ്യമത്തെയും തൊടാൻ ആരുമില്ലെന്ന് സി.പി ഇടയ്ക്കിടെ വിടുവാദം മുഴക്കി. പക്ഷേ, ആ സിപിയെ കുടുക്കാനും ഒരാളുണ്ടായിരുന്നു…!

സി.പി.യുടെ നാരദൻ;
മലയാളികളുടെയും

അടുത്ത നാളുകളിൽ കേരളം കണ്ട പലവിവാവദങ്ങളുടെയും യഥാർത്ഥ്യത്തിലേയ്ക്കു വിരൽ ചൂണ്ടുന്നതായിരുന്നു നാരദൻ. വായിൽ തോന്നുന്ന വാർത്തകൾ എഴുതിവിടുന്ന ചാനൽ, ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പലരും എന്തുകൊണ്ട് പരാതി കൊടുക്കുന്നില്ല, പരാതി കൊടുത്താൻ പോലും ആളുകൾക്ക് എന്ത് സംഭവിക്കും എന്നതെല്ലാം കൃത്യമായ നാരദൻ പറഞ്ഞു വയ്ക്കുന്നു. എനിക്ക് ശേഷം പ്രളയമെന്നു ചിന്തിക്കുന്ന മാധ്യമ മുതലാളിമാർക്കും, മാധ്യമ റിപ്പോർട്ടർമാർക്കുമുള്ള താക്കീത് കൂടിയാണ് നാരദൻ. വാർത്തയ്ക്കു വേണ്ടി എന്തും ചെയ്യുകയല്ല, വാർത്തയിലൂടെ ആളുകളെ ഭയപ്പെടുത്തുകയല്ല, വാർത്തകൾ റിപ്പോർട്ടർമാരിലേയ്ക്ക് എത്തുകയാണ് വേണ്ടത്.. വാർത്തകൾ ആളുകൾക്ക് സാന്ത്വനമാകുകയാണ് വേണ്ടതെന്നു കൃത്യമായി പറഞ്ഞു വയ്ക്കുകയാണ് നാരദൻ. മിന്നൽ മുരളിയിലെ അതിമാനുഷികനിൽ നിന്നും, രൂപമാറ്റം വരുത്തിയ സി.പി ടൊവിനോയുടെ കരിയറിലെ മറ്റൊരു നിർണ്ണായക കഥാപാത്രമായി മാറിയിട്ടുണ്ട്. ആഷിക് അബുവിന്റെ സംവിധാനത്തിൽ , ഉണ്ണി ആറിന്റെ തിരക്കഥ മനോഹരമായ സിനിമയായി മാറി. മാധ്യമവിർശനം അതിന്റെ മൂർച്ച ഒട്ടും കുറയാതെ തന്നെ നാരദൻ നിർവഹിച്ചിട്ടുണ്ട്.

എനിക്ക് ശേഷം പ്രളയം;
അതിന് മുൻപ് ശൂന്യത

കേരളത്തിലെ ഒട്ടു മിക്ക മാധ്യമപ്രവർത്തകരുടെയും ധാരണ ഇത് തന്നെയാണ്. എന്നെക്കൊണ്ട് ഒരു മന്ത്രിയെ അട്ടിമറിക്കാൻ സാധിക്കും. ഞാൻ വിചാരിച്ചാൽ പൊലീസുകാരനെ പറപ്പിക്കാൻ സാധിക്കും. എന്റെ സ്വാതന്ത്ര്യത്തെ തടയാൻ ഒരുത്തനുമില്ല. പക്ഷേ, ഇന്ത്യയിൽ ജനാധിപത്യമുണ്ടെന്നും, നാട്ടിലെ ഒരോ പൗരനും നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം മാത്രമാണ് മാധ്യമപ്രവർത്തകനും മാധ്യമ സ്ഥാപനത്തിനുമുള്ളതെന്നും തുറന്ന് പറയുകയാണ് ആഷിക് അബുവിന്റെ നാരദൻ. നാരദന്റെ പണിയല്ല മാധ്യമങ്ങൾ ചെയ്യേണ്ടതെന്നു കൃത്യമായി പറയുന്നു സിനിമ.
ഒരാളെയും വ്യക്തി ഹത്യ ചെയ്യാനും, കേസിൽ പ്രതിചേർക്കപ്പെടുമ്പോൾ തന്നെ കുറ്റവാളിയെന്നു വിധിക്കാനും, വിരട്ടിയും വിലപേശിയുമല്ല കാര്യം കാണാൻ ശ്രമിക്കേണ്ടതെന്നും പറഞ്ഞു വയ്ക്കുകയാണ് നാരദൻ. 1994 ലെ കേബിൾ ടിവി അമന്റ്‌മെന്റ് ആക്ടിൽ പറയുന്ന, അപകീർത്തിയുടെ വിശദീകരണം എന്താണെന്നു കൃത്യമായി സിനിമ പറയുന്നു. ചാനലുകൾക്കും മാധ്യമങ്ങൾക്കുമുള്ള നിയന്ത്രണങ്ങളും നിർദേശങ്ങളും തന്നെയാണ് നാരദൻ. അത് കേട്ടാൽ, അത് മനസിലാക്കിയാൽ വെള്ള പുതച്ച് വിശുദ്ധരായി നടക്കുന്ന പുഴുക്കുത്തുകളെ ഒഴിവാക്കി മലയാള മാധ്യമലോകത്തിന് അസാധ്യമായ ഉയരങ്ങളിലേയ്ക്ക് എത്താം..!

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.