കോട്ടയം :മനുഷ്യാവകാശത്തിനായി നിലകൊള്ളുകയും ദളിത് മുസ്ലിം അവകാശ സംരക്ഷണത്തിനായും സംവരണ സംരക്ഷണത്തിനായും ശക്തമായി നിലകൊള്ളുകയും
ചെയ്യുന്ന മീഡിയ വൺ ചാനലിന്റെ സംപ്രേഷണം നിർത്തി വയ്‌പിച്ച കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡണ്ട് എം. ബി അമിൻഷാ. ചാനലുകൾക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്. മാധ്യമങ്ങൾ തങ്ങൾ പറയുന്നതുമാത്രം റിപ്പോർട്ടുചെയ്‌താൽ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആർക്കും അംഗീകരിക്കാനുമാകില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘപരിവാറിനെ വിമർശിക്കുന്നവരെ എല്ലാം വിവിധ മാർഗങ്ങളിലൂടെ ഇല്ലാതാക്കാം എന്നുള്ളത് വ്യാമോഹം മാത്രമാണെന്നും നിരോധനം നീക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും. ചാനൽ എന്തു തരത്തിലുള്ള ഭീഷണിയാണ് രാജ്യസുരക്ഷയ്ക്ക് ഉയർത്തിയത് എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.