മീഡിയ ഡെസ്‌ക്ക് : നിങ്ങള്‍ നേരില്‍ കണ്ട ശരി ഒരു പക്ഷേ ശരിയാകണമെന്നില്ല. നിങ്ങള്‍ കണ്ടതിന് അപ്പുറമായി മറ്റൊരാള്‍ അതിനെ യാഥാര്‍ത്ഥ്യവത്കരിച്ചേക്കാം. സത്യം കുഴിച്ചുമൂടപ്പെട്ട മണ്ണില്‍ തെറ്റുകള്‍ വളവും വെള്ളവും ആവോളം ലഭിച്ച് തഴച്ചു വളരാന്‍ തുടങ്ങിയിട്ടുണ്ടാകും. നിങ്ങള്‍ക്ക് ശേഷം ആ ശരിയെ കണ്ട ആളുടെ ചിന്തയിലൂടെ വേണം ഇനി കാര്യങ്ങളെ ഗ്രഹിക്കുവാന്‍. അയാള്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെട്ട പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ പ്രവര്‍ത്തകന്‍ ആണ് എന്ന് തന്നെ കരുതിക്കോളുക ഇനി കാര്യങ്ങള്‍ അയാളുടെ വഴിക്കാണ് നീങ്ങുന്നത്. അയാള്‍ പറയുന്നതാണ് സത്യം. നായ കടിച്ചു എന്ന വാര്‍ത്തയില്‍ അയാള്‍ക്ക് നായയെ കടിച്ചു എന്ന് മാറ്റിത്തീര്‍ക്കുവാന്‍ കഴിയും.
ഇവിടെ നാം തിരിച്ചറിയേണ്ടത് ചില മാധ്യമ ബുദ്ധിജീവികളുടെ വില കുറഞ്ഞ മാധ്യ പ്രവര്‍ത്തന രീതിയാണ്. അവര്‍ക്ക് ഏത് വാര്‍ത്തയേയും വസ്തുതകള്‍ക്ക് വിരുദ്ദമായി പരിവര്‍ത്തനപ്പെടുത്തുവാന്‍ കഴിയും. സ്‌പോണ്‍സര്‍ ചെയ്യുന്ന ബിസിനസ് രാഷ്ട്രീയത്തിന് അനുസരിച്ച് അവര്‍ വാര്‍ത്തകള്‍ പടച്ച് വിടും. ചിലര്‍ പണത്തിന് വേണ്ടി വാര്‍ത്തകള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചുവെന്നും വരാം. നമ്മുടെ ചുറ്റുവട്ടത്ത് നാം കാണുന്ന പല വാര്‍ത്തകളിലും ചിലര്‍ ഒളിപ്പിച്ച് വെയ്ക്കുന്ന കപടത്തരം കാണുവാന്‍ കഴിയും. എന്താണ് വാര്‍ത്തകള്‍ എന്ന ചോദ്യത്തിന് ഏറ്റവും ആദ്യം മനുഷ്യനിലെത്തുന്ന വസ്തുത എന്ന് കൂടി വ്യാഖ്യാനം ചെയ്യപ്പെടാറുണ്ട് പലപ്പോഴും. പക്ഷേ ആദ്യം വായനക്കാരില്‍ എത്തുന്ന , എത്തിക്കുന്ന വാര്‍ത്ത ഏത് എന്നത് സംബന്ധിച്ച് വായനക്കാര്‍ക്ക് സംശയം തോന്നിയേക്കാം. ഒരു വാര്‍ത്ത ആദ്യമായി ഒരു വാര്‍ത്താ ചാനലില്‍ പ്രസിദ്ധീകരിച്ച ശേഷം മറ്റൊരു ചാനലില്‍ അതേ വാര്‍ത്ത വരുന്നത് വായനക്കാര്‍ ശ്രദ്ധേിക്കേണ്ടതായുണ്ട് . ചിലത് ആദ്യം പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ അതേ കോപ്പി തന്നെയാകുമ്പോള്‍ മറ്റൊന്ന് വസ്തുതകള്‍ക്ക് ആകെ തന്നെ വിരുദ്ധമായി എന്ന് വരാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെയാണ് മാധ്യമ ലോകത്തിന്റെ വിധിയെഴുത്ത് , തങ്ങള്‍ പറയുന്നത് മാത്രം വിശ്വസിക്കണമെന്ന പൊതു ചിന്താഗതി. അതിന് പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുമ്പോള്‍ വായനക്കാരുടെ വലിയ ലോകം ആ മിധ്യാ വാര്‍ത്തയെ അംഗീകരിക്കുവാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്നു. ഇവിടെയാണ് പൊതുബോധ നിര്‍മ്മിതിയുടെ ഉദയവും. സങ്കുചിത താല്പ്പര്യങ്ങള്‍ക്കായി പൊതുബോധത്തെ സൃഷ്ടിച്ചെടുക്കുന്ന അവരാണ് കളങ്കപ്പെട്ടു പോകുന്ന മാധ്യമ സംസ്‌ക്കാരത്തിന്റെ നേര്‍വഴി തേടിയുള്ള തിരിച്ചുപോക്കിന്റെ ഗതിവികാസങ്ങളില്‍ അവസാന ആണി അടിക്കുന്നത്. ഇവിടെ നേര്‍വഴി തിരഞ്ഞെടുക്കേണ്ടത് വായനക്കാരാണ്. വസ്തു നിഷ്ടമായ വാര്‍ത്താ അവതരണത്തിന്റെ യഥാര്‍ത്ഥ പാത ഏത് എന്ന് തിരിച്ചറിഞ്ഞ് അവിടേക്ക് കണ്ണും കാതും കൂര്‍പ്പിച്ച് ജാഗരൂകരായി ഇരിക്കുക യഥാര്‍ത്ഥ്യം നിങ്ങളെ തേടി എത്തുക തന്നെ ചെയ്യും.