ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിൻ്റെ ഫോറൻസിക് വിഭാഗത്തിന് സമീപമായുള്ള പുതിയ കവാടത്തിൻ്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ കോളജിൻ്റെ വജ്ര ജൂബിലിയുടെ ഭാഗമായി 1981 എം ബി ബി എസ്ബാച്ചിൽ പ്പെട്ട ഡോക്ടർമാരുടെ സംഭാവനയാണ് വജ്രജൂബിലി കവാടം.15 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സെക്രട്ടറി ഡോ റ്റിജിതോമസ് ജേക്കബ്, 81 ബാച്ചിലെ വിദ്യാർത്ഥിയും ഇപ്പോൾ ഹൃദ്രോഗ വിഭാഗത്തിലെ അഡീഷണൽ പ്രൊ: ഡോ കെ ജയപ്രകാശിൻ്റെയും നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനം നടക്കുന്നത്.
വജ്രജൂബിലിയുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമ കേന്ദ്രം, നവീകരിച്ച ലക്ച്ചറൽ ഹാൾ തുടങ്ങി 5 കോടിയോളം രൂപ മുടക്കിയാണ് വികസന പ്രവർത്തനങ്ങൾ നടത്തിവരുന്നത്.